ഏകദിന ക്രിക്കറ്റിൽ തന്റെ മുന്നൂറാം മത്സരം കളിക്കാനിറങ്ങിയ യുവരാജ് സിങ്ങിന് ഇന്ത്യൻ ടീമിന്റെ ആദരം. മത്സരത്തിന് സൗരവ് ഗാംഗുലിയടക്കമുള്ള മുതിർന്ന താരങ്ങൾ യുവരാജ് സിങ്ങിനെ ആദരിക്കാൻ എത്തി. ബിസിസിഐക്ക് വേണ്ടി ഗാംഗുലി യുവരാജ് സിങ്ങിന് ഉപഹാരവും സമ്മാനിച്ചു. സൗരവ് ഗാംഗുലി നായകനായിരുന്ന കലയളവിലാണ് യുവി ഇന്ത്യൻ സിനീയർ ടീമിൽ എത്തുന്നത്. ഗാംഗുലിയുടെ ഏറ്റവും വിശ്വസ്തനായ താരമായിരുന്നു അന്ന് യുവരാജ് സിങ്ങ്.

300ലധികം രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് യുവരാജ് സിങ്ങ്. ഏറ്റവും കൂടുതല്‍ രാജ്യാന്തര ഏകദിന മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ്. 463 ഏകദിനമത്സരങ്ങളിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പങ്കെടുത്തത്. രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308) എന്നിവരാണ് 300ലധികം ഏകദിന മത്സരങ്ങളില്‍ പങ്കെടുത്ത മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

രണ്ടായിരത്തില്‍ കെനിയയ്‍‌ക്ക് എതിരെ നടന്ന മത്സരത്തിലൂടെയാണ് യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിലെത്തുന്നത്. 2011ൽ സ്വന്തം മണ്ണിൽ ഇന്ത്യ കിരീടം ഉയർത്തിയപ്പോൾ യുവരാജ് സിംഗ് ആയിരുന്നു ടൂർണ്ണമെന്റിലെ താരം

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ