ന്യൂഡല്‍ഹി: തലസ്ഥാന നഗരിയിലെ വായു മലിനീകരണം വലിയ വെല്ലുവിളിയായി നില്‍ക്കെ തന്നെ ബംഗ്ലാദേശിനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് വിജയപ്രതീക്ഷകളുണ്ട്. വിരാട് കോഹ്‌ലിയ്ക്ക് പകരം രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ന് രോഹിത്തിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോര്‍ഡുകളാണ്.
ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന നേട്ടമാണ് അതില്‍ ആദ്യത്തേത്. 98 മത്സരങ്ങള്‍ കളിച്ചിട്ടുള്ള മുന്‍ നായകന്‍ എം.എസ്.ധോണിയെയാണ് രോഹിത് ഇന്ന് മറികടക്കുക. ഇതോടൊപ്പം ഏറ്റവും കൂടുതല്‍ ടി20 കളിച്ച ലോകത്തിലെ രണ്ടാമത്തെ താരവുമായി രോഹിത് മാറും. മുന്നിലുണ്ടാവുക പാക്കിസ്ഥാന്റെ ഇതിഹാസ താരം ഷൊയ്ബ് മാലിക്ക് മാത്രമാണ്. 111 ടി20 കളാണ് മാലിക്ക് കളിച്ചിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഷാഹിദ് അഫ്രീദിയുടെ ഒപ്പമെത്തും രോഹിത്.
Read More: ബംഗ്ലാ കടുവകൾക്കെതിരെ ജയത്തോടെ തുടങ്ങാൻ ഇന്ത്യ; സഞ്ജു സാംസൺ ടീമിലിടം പിടിച്ചേക്കും
മറ്റൊരു റെക്കോര്‍ഡില്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്നിലാക്കാനുള്ള അവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. ടി20യിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമത് എത്താന്‍ രോഹിത്തിന് ഇനി വേണ്ടത് വെറും എട്ട് റണ്‍സാണ്. നിലവില്‍ കോഹ്‌ലിയുടെ അക്കൗണ്ടില്‍ 2450 റണ്‍സും രോഹിത്തിന്റെ പേരില്‍ 2443 റണ്‍സുമാണുള്ളത്.
ഡൽഹിയിലെ പുകമഞ്ഞിൽ ജയം മാത്രം പ്രതീക്ഷിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7നാണ് മത്സരം. യുവതാരങ്ങൾക്ക് അവസരം നൽകുമെന്ന് നായകൻ രോഹിത് ശർമ്മയും ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡും ആവർത്തിച്ചതോടെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം പിടിക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.