/indian-express-malayalam/media/media_files/2025/02/20/jVsJj0WrKtDxNvxXxULw.jpg)
ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ഇന്ത്യൻ കളിക്കാർ Photograph: (ഇന്ത്യൻ ക്രിക്കറ്റ് ടീം, ഇൻസ്റ്റഗ്രാം)
ചാംപ്യൻസ് ട്രോഫിയിൽ 35-5 എന്ന നിലയിൽ തകർന്നെങ്കിലും ഇന്ത്യക്കെതിരെ തിരികെ കയറി ബംഗ്ലാദേശ്. ഒടുവിൽ 49.4 ഓവറിൽ 228 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. മധ്യനിര താരം തൗഹീദ് ഹൃദോയുടെ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.
118 പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്സും പറത്തിയായിരുന്നു തൗഹീദ് ഹൃദോയ്. ജാകെർ അലി 114 പന്തിൽ നിന്ന് 68 റൺസ് എടുത്തു. നാല് ഫോറാണ് ജാകെറിന്റെ ബാറ്റിൽ നിന്ന് വന്നത്. തൗഹീദും ജാകെർ അലിയും ചേർന്ന് 154 റൺസ് ആണ് കൂട്ടിച്ചേർത്തത്. എന്നാൽ ജാകെർ അലിയെ വിരാട് കോഹ്ലിയുടെ കൈകളിൽ എത്തിച്ച് മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു.
ഈ കൂട്ടുകെട്ട് പൊളിഞ്ഞതിന് പിന്നാലെ മറ്റ് ബംഗ്ലാദേശ് ബാറ്റേഴ്സിനൊന്നും ഇന്ത്യൻ ബോളർമാർക്ക് മുൻപിൽ പിടിച്ചു നിൽക്കാനായില്ല. മുഹമ്മദ് ഷമി അഞ്ച് വിക്കറ്റും ഹർഷിത് റാണ മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ രണ്ട് വിക്കറ്റും പിഴുതു.
View this post on InstagramA post shared by Team india (@indiancricketteam)
നേരത്തെ ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഒൻപത് ഓവറിലേക്ക് എത്തിയപ്പോൾ തന്നെ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. ബംഗ്ലാദേശ് ഇന്നിങ്സിന്റെ ആദ്യ ഓവറിലെ അഞ്ചാമത്തെ പന്തിൽ ഓപ്പണർ സൌമ്യ സർകറിനെ ഡക്കാക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. അഞ്ച് പന്തിൽ നിന്നാണ് ബംഗ്ലാദേശ് ഓപ്പണർ ഡക്കായി മടങ്ങിയത്. ഔട്ട്സൈഡ് ഓഫായി എത്തിയ മുഹമ്മദ് ഷമിയുടെ ഗുഡ് ലെങ്ത് ഡെലിവറിയിൽ സൌമ്യ സർകറിന്റെ ബാറ്റിലുരസി പന്ത് കെ എൽ രാഹുലിന്റെ കൈകളിലേക്ക് എത്തി.
ആദ്യ വിക്കറ്റ് വീഴുമ്പോൾ ബംഗ്ലാദേശിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത് ഒരു റൺസ് മാത്രം. ഒരു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ബംഗ്ലാദേശിന്റെ രണ്ടാമത്തെ വിക്കറ്റും വീണു. രണ്ടാം ഓവറിലെ നാലാമത്തെ പന്തിൽ ബംഗ്ലാദേശ് ക്യാപ്റ്റൻ ഷാന്റോ രണ്ട് പന്തിൽ ഡക്കായി കൂടാരം കയറി. അർഷ്ദീപിന് പകരം പ്ലേയിങ് ഇലവനിലേക്ക് എത്തിയ ഹർഷിത് റാണയാണ് ടീം മാനേജ്മെന്റ് തന്നിലർപ്പിച്ച വിശ്വാസം കാത്ത് തുടക്കത്തിലെ വിക്കറ്റ് പിഴുതത്.
ഹർഷിത് റാണയുടെ പന്തിൽ കവർ ഡ്രൈവ് കളിക്കാനാണ് ഷാന്റോ ശ്രമിച്ചത്. എന്നാൽ പന്ത് നേരെ കവറിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തി. തകർപ്പൻ ക്യാച്ചോടെ കോഹ്ലി ബംഗ്ലാദേശിന്റെ രണ്ടാം വിക്കറ്റ് വീഴുന്നെന്ന് ഉറപ്പാക്കി. ഇതോടെ 2-2 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകർന്നു.
ഏഴാം ഓവറിലാണ് ബംഗ്ലാദേശിന്റെ മൂന്നാം വിക്കറ്റ് വീണത്. മെഹ്ദി ഹസനെ മടക്കി ഷമി തന്റെ രണ്ടാം വിക്കറ്റ് പിഴുതു. 10 പന്തിൽ നിന്ന് ഒരു ബൌണ്ടറിയോടെ അഞ്ച് റൺസ് മാത്രമാണ് മെഹ്ദി നേടിയത്. മുഹമ്മദ് ഷമിയുടെ ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ പന്തിൽ ഫൂട്ട്മൂവ്മെന്റ് ഒന്നും ഇല്ലാതെയാണ് മെഹ്സി ഹസൽ ഫ്ളാഷി ഡ്രൈവിന് ശ്രമിച്ചത്. എന്നാൽ ഔട്ട്സൈഡ് എഡ്ജ് ആയി ഫസ്റ്റ് സ്ലിപ്പ് ഫീൽഡർ ശുഭ്മാൻ ഗില്ലിന്റെ കൈകളിലേക്ക് എത്തി.
അക്ഷർ പട്ടേലിനെ കൊണ്ടുവന്ന രോഹിത് ശർമയുടെ ബോളിങ് ചെയിഞ്ച് ആണ് ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകൾ തുടരെ വീഴാൻ ഇടയാക്കിയത്. ആദ്യം ഓപ്പണർ തൻസിദ് ഹസനെ അക്ഷർ കെ.എൽ രാഹുലിന്റെ കൈകളിൽ എത്തിച്ചു. 25 പന്തിൽ നിന്ന് 25 റൺസ് ആണ് തൻസിദ് ഹസൻ നേടിയത്. തൊട്ടടുത്ത പന്തിൽ ബംഗ്ലാദേശ് വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹീമിനേയും അക്ഷർ മടക്കി. ഗോൾഡൻ ഡക്കാവുകയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്റർ മുഷ്ഫിഖർ റഹിം.
ഇതോടെ ഹാട്രിക് നേടാനുള്ള അവസരം അക്ഷറിന് മുൻപിൽ വന്നു. അക്ഷറിന്റെ ഹാട്രിക് ബോളിൽ സ്ലിപ്പിൽ രോഹിത് ശർമയിലേക്ക് പന്ത് എത്തിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റന് പന്ത് കൈക്കലാക്കാൻ സാധിച്ചില്ല.
Read More
- Ranji Trophy Semi: സ്വപ്ന ഫൈനൽ മൂന്ന് വിക്കറ്റ് അകലെ; ഗുജറാത്ത് വാലറ്റം പൊരുതുന്നു
- Women Premier League: ക്യാച്ചുകൾ നഷ്ടപ്പെടുത്തി യുപി; ഒരു പന്ത് ശേഷിക്കെ ജയിച്ച് ഡൽഹി
- Pakistan Vs New Zealand: സ്വന്തം മണ്ണിൽ 'പവറില്ലാതെ' പാക്കിസ്ഥാൻ; ന്യൂസിലൻഡിന് 60 റൺസ് ജയം
- Pakistan Vs New Zealand: 2,237 ദിവസത്തിന് ശേഷം അത് സംഭവിച്ചു; വില്യംസണിന്റെ വിക്കറ്റിന്റെ വില!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us