ഹൈദരാബാദ്: ഹൈദരാബാദ് ടെസ്റ്റിൽ ഇന്ത്യ ഉയര്‍ത്തിയ കൂറ്റൻ സ്കോർ പിന്തുടരുന്ന ബംഗ്ലാദേശ് ഫോളോഓണ്‍ ഒഴിവാക്കാൻ പൊരുതുന്നു. നായകനായ മുഷ്ഫിക്കര്‍ റഹീമിന്റെ 81 റണ്‍സിന്റേയും മെഹ്ദി ഹസന്‍ മിര്‍സയുടെ 51 റണ്‍സ് മികവിലും മൂന്നാം ദിനം കളി അവസാനിപ്പിക്കുന്പോൾ 322/6 എന്ന നിലയിലാണ് ബംഗ്ലാദേശ്. നാലു വിക്കറ്റുകൾ ശേഷിക്കെ ഫോളോഓണ്‍ ചെയ്യുന്നത് ഒഴിവാക്കാൻ ബംഗ്ലാദേശിന് 165 റണ്‍സ് കൂടി വേണം.

നാല് വിക്കറ്റിന് 109 എന്ന കുറഞ്ഞ സ്കോറില്‍ നിന്നും സന്ദര്‍ശകരെ കരകയറ്റിയത് ഷക്കിബ് അൽ ഹസന്റേയും പോരാട്ടമാണ്. 81 റണ്‍സാണ് ഷക്കിബ് നേടിയത്. ഒടുവിൽ ഷക്കിബിനെ പുറത്താക്കി അശ്വിനാണ് നാലാം വിക്കറ്റിലെ 107 റണ്‍സിന്റെ നീണ്ട കൂട്ടുകെട്ട് പൊളിച്ചത്. തുടർന്നെത്തിയ സാബിർ റഹ്മാനെ (12) ജഡേജ മടക്കിയെങ്കിലും മെഹ്ദി ഹസൻ ക്രീസിലെത്തിയതോടെ മൂന്നാം ദിവസത്തെ ഇന്ത്യയുടെ മേൽക്കൈ അവസാനിച്ചു. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ ഇതേവരെ 87 റണ്‍സ് കൂട്ടിച്ചേർത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ