വനിത ലോകകപ്പിന്രെ രണ്ടാം സെമിയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ഹർമ്മൻപ്രീത് കൗർ. നിർണ്ണായക മത്സരത്തിൽ പേരുകേട്ട ഓസീസ് ബോളർമാരെ അടിച്ചു പരത്തിയ ഹർമ്മൻപ്രീതിന്റെ ഇന്നിങ്ങ്സ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 115 പന്തുകളിൽ നിന്ന് 171 റൺസാണ് ഹർമ്മൻപ്രീത് നേടിയത്. 20 ഫോറുകളും 7 കൂറ്റൻ സിക്സും അടങ്ങുന്നതായിരുന്നു ഹർമ്മൻപ്രീതിന്റെ തകർപ്പൻ ഇന്നിങ്ങ്സ്
സെമി പോരാട്ടത്തിൽ 35 റൺസിന് 2 വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലാണ് ഹർമ്മൻപ്രീത് കൗർ ക്രീസിലെത്തിയത്. മിഥാലി രാജിനെ കൂട്ടുപിടിച്ച് ഹർമ്മൻപ്രീത് ഇന്ത്യയെ കരകയറ്റി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 96 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. മിഥാലി പുറത്തായതിന് ശേഷം ക്രിസിലെത്തിയ ദീപ്തി ശർമ്മ മികച്ച പിന്തുണ നൽകിയതോടെ സ്കോർ കുത്തനെ ഉയർന്നു. 90 പന്തുകളിൽ നിന്നാണ് ഹർമ്മൻപ്രീത് സെഞ്ചുറി നേടിയത്.
A Harmanpreet special! Kaur hits a stunning 171* off 115 as India post 281/4 against Australia in the #WWC17 semi-final! #AUSvIND pic.twitter.com/VXoUZ6X3C8
— Cricket World Cup (@cricketworldcup) July 20, 2017
സെഞ്ചുറി പിന്നിട്ടതിന് ശേഷം എല്ലാ പന്തിലും ബൗണ്ടറി നേടാനായിരുന്നു ഹർമ്മൻപ്രീതിന്റെ ലക്ഷ്യം. പേരുകേട്ട ഓസീസ് ബോളിങ്ങ് നിരയെ തലങ്ങും വിലങ്ങും പറത്തി ഹർമ്മൻപ്രീത് 150 റൺസും നേടി. ആഷ്‌ലി ഗാഡ്നറെയും , എലിസ പെറിയെയും ഒരു കരുണയുമില്ലാതെ നേരിട്ട ഹർമ്മൻപ്രീത് ഓസീസ് ബോളർമാരെ നാണം കെടുത്തി. വലങ്കയ്യൻ സ്പിന്നർ ജെസ് ജോൺസന്റെ ഓവറിൽ 23 റൺസാണ് ഹർമ്മൻപ്രീത് അടിച്ചു കൂട്ടിയത്.
അവാസന പത്ത് ഓവറുകളിൽ 134 റൺസാണ് ഇന്ത്യൻ ടീം അടിച്ചുകൂട്ടിയത്.ഹർമ്മൻപ്രീതും, ദീപ്തി ശർമ്മയുമാണ് ഇന്ത്യക്ക് തകർപ്പൻ സ്കോർ സമ്മാനിച്ചത്.