പരമ്പരയിലെ ആദ്യ മത്സരത്തിൽ വലിയ മാർജ്ജിനിൽ ഓസ്ട്രേലിയയോട് തോറ്റ ഇന്ത്യൻ ടീമിന്റെ തിരിച്ചുവരവിനെ പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 75 റൺസിനാണ് ഇന്ത്യ ഓസ്ട്രേലിയയെ കീഴടക്കിയത്. ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ആ പദവിക്ക് ചേർന്ന പ്രകടനമാണ് പുറത്തെടുത്തതെന്ന് മുതിർന്ന താരങ്ങളും പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് മത്സരത്തിനാണ് ബെംഗളൂരു സാക്ഷ്യം വഹിച്ചതെന്നും ചില താരങ്ങൾ വിലയിരുത്തി. പരമ്പര തുല്യതയിൽ ആയതോടെ ഇനിയുള്ള 2 മത്സരങ്ങൾ ആവേശകരമാകും എന്നാണ് ചിലരുടെ വിലയിരുത്തൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ