ക്രിക്കറ്റ് മൈതാനത്ത് അമ്പയർമാരുടെ തീരുമാനം പുന:പരിശോധിക്കാൻ നൂതന സംവിധാനങ്ങൾ ഇപ്പോൾ നിലവിലുണ്ട്. എന്നാൽ നമ്മൾ നാട്ടിൻ പുറത്ത് കണ്ടിട്ടുള്ള ചില അമ്പയറിങ്ങ് സ്റ്റൈൽ ഇന്ന് റാഞ്ചിയിലും കണ്ടു. റാഞ്ചി ടെസ്റ്റിന്റെ മുന്നാം ദിനത്തിലാണ് ന്യൂസിലാന്‍ഡ് അമ്പയറായ ക്രിസ് ഗഫാനെ പ്രേക്ഷകരെ ചിരിപ്പിച്ചത്. ജോഷ് ഹേസില്‍വുഡ് എറിഞ്ഞ ബൗണ്‍സര്‍ പൂജാര ഹുക്ക് ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് ബീറ്റ് ചെയ്ത് കീപ്പറുടെ കൈകളിലേക്ക്. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് കരുതി കീപ്പറുടെ കൈകളിലെത്തും മുമ്പെ അമ്പയര്‍ ഔട്ട് സിഗ്നലിനായി വിരല്‍ ഉയര്‍ത്തുന്നു. പിന്നീട് അപകടം മനസിലാക്കി ‘നൈസ്’ ആയി സിഗ്നല്‍ പിന്‍വലിക്കുകയും ചെയ്യുന്നു.

ആ രസകരമായ കാഴ്ച കാണാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ