മനീഷ് പാണ്ഡ്യയുടെ പിറന്നാളായിരുന്നു ഇന്നലെ. ഇന്ത്യൻ താരങ്ങൾ ഗംഭീരമായി തന്നെ പാണ്ഡ്യയുടെ പിറന്നാൾ ആഘോഷിച്ചു. പാണ്ഡ്യയെ കേക്കിൽ കുളിപ്പിച്ചായിരുന്നു ഇന്ത്യൻ താരങ്ങൾ സഹതാരത്തോടുളള സ്നേഹം പങ്കുവച്ചത്. പാണ്ഡ്യയെ കേക്കിൽ കുളിപ്പിക്കാൻ ഓരോരുത്തരും പരസ്പരം മൽസരിക്കുന്നുണ്ടായിരുന്നു. എന്നാൽ എം.എസ്.ധോണിയാകട്ടെ എനിക്കിതിലൊന്നും പങ്കില്ലെന്ന ഭാവത്തിലായിരുന്നു. മറ്റുളളവരെല്ലാം പാണ്ഡ്യയുടെ മുഖത്ത് കേക്ക് തേയ്ക്കാൻ മൽസരിക്കുമ്പോൾ ധോണി മാറിനിൽക്കുകയായിരുന്നു. പക്ഷേ മറ്റു താരങ്ങളെ പ്രോൽസാഹിപ്പിക്കാൻ ധോണി മുന്നിലുണ്ടായിരുന്നു.
ഓസ്ട്രേലിയയെ രണ്ടാം ഏകദിനത്തിലും ഇന്ത്യ തോൽപ്പിച്ചിരുന്നു. മനീഷ് പാണ്ഡ്യയുടെ പിറന്നാൾ ആഘോഷത്തിനൊപ്പം ഇരട്ടി സന്തോഷമാണ് ഇന്ത്യൻ താരങ്ങൾക്ക് ഇത് നൽകിയത്. 50 റൺസിനായിരുന്നു രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ ജയം. ഇതോടെ അഞ്ചു ഏകദിനമൽസരങ്ങളുളള ഏകദിന പരമ്പര ഇന്ത്യ 2-0 ന് മുന്നിലാണ്. സെപ്റ്റംബർ 24 ന് ഇൻഡോറിലാണ് അടുത്ത മൽസരം.
Manish pandey's belated birthday celebrations.
pic.twitter.com/NODCDC9oVx— Manish Pandey FC (@ManishPandeyFC_) September 22, 2017