Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പെർത്തിൽ സെഞ്ചുറി അടിച്ച് വിരാട് കോഹ്‌ലി, സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്തി

ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‌ലി നേടുന്ന ഏഴാമത് സെഞ്ചുറിയാണിത്

virat kohli, ie malayalam, വിരാട് കോഹ്‌ലി, ഐഇ മലയാളം

പെർത്ത്: ടെസ്റ്റ് കരിയറിലെ 25-ാം സെഞ്ചുറി തികച്ച് വിരാട് കോഹ്‌ലി. പെർത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലാണ് ഇന്ത്യൻ നായകൻ സെഞ്ചുറി നേടിയത്. 214 ബോളിൽനിന്നായിരുന്നു കോഹ്‌ലി സെഞ്ചുറി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരെ കോഹ്‌ലി നേടുന്ന ഏഴാമത് സെഞ്ചുറിയാണിത്.

ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ഇന്ത്യൻ താരം എന്ന നേട്ടത്തിന് സച്ചിനൊപ്പം കോഹ്‌ലിയെത്തി. പെർത്തിൽ കോഹ്‌ലിയുടെ കന്നി സെഞ്ചുറിയാണിത്. 127 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‌ലി 25-ാം സെഞ്ചുറി പൂർത്തിയാക്കിയത്. ഓസ്ട്രേലിയൻ ഇതിഹാസ താരം ഡോൺ ബ്രാഡ്മാൻ മാത്രമാണ് വളരെ കുറച്ചു ഇന്നിങ്സുകളിൽനിന്ന് ഈ നേട്ടം കൈവരിച്ചിട്ടുളളത്. 68 ഇന്നിങ്സുകളിൽനിന്നാണ് ബ്രാഡ്മാൻ ഈ നേട്ടം കൈവരിച്ചത്.

അഡ‌്‌ലെയ്ഡിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന ആദ്യ ടെസ്റ്റിൽ മറ്റൊരു നേട്ടവും കോഹ്‌ലി സ്വന്തമാക്കിയിരുന്നു. ഓസ്ട്രേലിയയിൽ ടെസ്റ്റിൽ അതിവേഗം 1000 റൺസ് നേടുന്ന ഇന്ത്യക്കാരൻ എന്ന നേട്ടമാണ് കോഹ്‌ലി കൈവരിച്ചത്. 18 ഇന്നിങ്സുകളിൽനിന്നാണ് കോഹ്‌ലി 1000 റൺസ് തികച്ചത്. ഇന്ത്യയിലും വിദേശത്തും 2000 റൺസ് തികച്ച ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റനും കോഹ്‌ലിയാണ്.

ടെസ്റ്റിലും ഏകദിനത്തിലും റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് കോഹ്‌ലിയാണ്. ഈ വർഷം രണ്ടു ഫോർമാറ്റിലും കോഹ്‌ലി 1000 റൺസ് തികച്ചിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia virat kohli slams 25th test century celebrates in style

Next Story
‘ഭാര്യയെ പേടിയല്ല, ഭാര്യയോട് പ്രണയം’; ധോണിയുടെ എളിമ ആഘോഷമാക്കി ആരാധകര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com