അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഓസ്ട്രേലിയൻ ഓപ്പണർ ആരോൺ ഫിഞ്ചിനെ തുടക്കത്തിൽ തന്നെ കൂടാരം കയറ്റിയാണ് ഇന്ത്യൻ ബോളർമാർ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ ഓവറിൽ ഇഷാന്ത് ശർമ്മയുടെ ബോളിൽ റൺസൊന്നും എടുക്കാതെയാണ് ഫിഞ്ച് പുറത്തായത്.
ഫിഞ്ചിന്റെ വിക്കറ്റ് ഇഷാന്തിനെക്കാൾ സന്തോഷിപ്പിച്ചത് ഇന്ത്യൻ നായകനെയാണ്. വിക്കറ്റ് വീണപ്പോഴുളള വിരാട് കോഹ്ലിയുടെ വിജയാഘോഷം കമന്റേറ്റർമാരെപ്പോലും അതിശയിപ്പിച്ചു. ഫിഞ്ചിന്റെ വിക്കറ്റ് കോഹ്ലിയിൽ ഇത്രയധികം ആഹ്ലാദമുണ്ടാക്കുമോയെന്നാണ് ആരാധകരും ചോദിക്കുന്നത്.
The stumps went flying as Ishant Sharma gave India the perfect start with the ball.#AUSvIND | @bet365_aus pic.twitter.com/f7bg9MPGWd
— cricket.com.au (@cricketcomau) December 7, 2018
Ishant Sharma takes a beautiful wicket. All the commentators talk about is Virat Kohli. Because this. #AUSvIND pic.twitter.com/EwcBTMLNyf
— Chirag Agarwal (@__chirag_) December 7, 2018
അതിനിടെ, അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് നാലു വിക്കറ്റ് നഷ്ടമായി. ഓപ്പണർമാരായ ആരോൺ ഫിഞ്ചു മർകസ് ഹാരിസും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. ഫിഞ്ച് റൺസൊന്നും എടുക്കാതെയാണ് കളം വിട്ടത്. ഇഷാന്ത് ശർമ്മയ്ക്കാണ് വിക്കറ്റ്. 26 റൺസെടുത്ത ഹാരിസിനെ അശ്വിനാണ് വീഴ്ത്തിയത്. പിന്നാലെ രണ്ടു റൺസെടുത്ത ഖവാജ മാർഷലും പുറത്തായി. അശ്വിനാണ് വിക്കറ്റ്. 28 റൺസെടുത്ത ഖൗജയെ വീഴ്ത്തിയതും അശ്വിനാണ്.
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്.
Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.
ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ