/indian-express-malayalam/media/media_files/uploads/2019/01/kohli-rahane.jpg)
സിഡ്നി ടെസ്റ്റിന്റെ മൂന്നാം ദിനം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 24 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. ഇന്ത്യൻ സ്പിൻ കരുത്തിന് മുന്നിൽ ഓസിസ് മുൻ നിര തകർന്നടിഞ്ഞു. ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയുടെ തകർപ്പൻ ഫീൾഡിങ് തന്ത്രത്തിനും മൂന്നാം ദിനം സാക്ഷിയായി.
അർദ്ധസെഞ്ചുറി തികച്ചതിന് പിന്നാലെ ഓപ്പണർ മാർക്കസ് ഹാരിസ് പുറത്തായതിന് ശേഷം ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്ത മനൂസ് ലബഷയ്നിനെ വീഴ്ത്താനായിരുന്നു കോഹ്‍ലിയുടെ തന്ത്രം. അടുത്ത പന്തിൽ രഹാനെയ്ക്ക് ക്യാച്ച് നൽകി താരം മടങ്ങുകയും ചെയ്തു.
ബോൾ റിവേഴ്സ് സ്വിങ് ചെയ്യാൻ ആരംഭിച്ചതോടെ ബാറ്റ്സ്മാൻ സ്ട്രേയ്റ്റ് ഷോട്ടുകൾ കളിക്കാൻ തുടങ്ങി. ഇത് കണ്ട ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലി അജിങ്ക്യ രഹാനെയെ ഷോർട്ട് മിഡ് വിക്കറ്റിലേക്ക് നീക്കി. ഷമി എറിഞ്ഞ പന്ത് ഓസിസ് താരത്തിന്റെ ബാറ്റിൽ തട്ടി രഹനെയുടെ കൈകളിലേക്ക് തന്നെ. രഹാനെ തന്റെ വലത്തോട് ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കി.
A ripper from Rahane for another breakthrough on day three.#AUSvIND | @bet365_auspic.twitter.com/AloLI08vB9
— cricket.com.au (@cricketcomau) January 5, 2019
മനൂസ് ലബഷയ്നിന് പിന്നാലെയെത്തിയ ഓസിസ് താരങ്ങൾക്കാർക്കും തന്നെ കാര്യമായ സംഭാവന നൽകാനായില്ല. വെളിച്ച കുറവ് മൂലം മൂന്നാം ദിനം കളി നേരത്തെ അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുത്തിട്ടുണ്ട്. ഫോളോ ഓൺ ഒഴിവാക്കാൻ ആതിഥേയർക്ക് 386 റൺസ് കൂടി വേണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us