ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ രണ്ടു തവണയാണ് മഴമൂലം കളി തടസ്സപ്പെട്ടത്. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ്സിനിടെയാണ് മഴ പെയ്തത്. മൂന്നാം ദിനത്തിൽ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സ് 235 ൽ അവസാനിച്ചിരുന്നു. രണ്ടാം ദിനത്തിൽ ഏഴിന് 191 നിലയിലായിരുന്നു ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ ഉച്ച ഭക്ഷണത്തിനു മുൻപേ 235 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്ക് 15 റൺസിന്റെ ഇന്നിങ്സ് ലീഡും ലഭിച്ചു.

മൂന്നാം ദിനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ അപ്രതീക്ഷിത നൃത്തച്ചുവടുകളാണ് ആരാധകരെ ഏറെ ആകർഷിച്ചത്. മഴമൂലം ഓസ്ട്രേലിയൻ ഇന്നിങ്സ് തടസ്സപ്പെട്ടപ്പോഴാണ് കോഹ്‌ലി ഡാൻസ് ചെയ്തത്. ഓസ്ട്രേലിയൻ ടീമിന്റെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ ഇതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 235 ന് അവസാനിച്ചിരുന്നു. രണ്ടാം ദിനത്തിൽ ഏഴിന് 191 നിലയിലായിരുന്നു ഓസ്ട്രേലിയ. മൂന്നാം ദിനത്തിൽ ഉച്ച ഭക്ഷണത്തിനു മുൻപേ 235 റൺസിന് എല്ലാവരും പുറത്തായി. ഓസ്ട്രേലിയൻ ടീമിനെ മുന്നിൽ നിന്നും നയിച്ച ട്രാവിസ് ഹെഡിനെ മൂന്നാം ദിനത്തിൽ മുഹമ്മദ് ഷമിയാണ് വീഴ്ത്തിയത്. അർധ സെഞ്ചുറി നേടിയ ഹെഡിന് മൂന്നാം ദിനത്തിൽ 11 റൺസ് കൂടി നേടാൻ മാത്രമേ കഴിഞ്ഞുളളൂ. ഇന്ത്യയ്ക്കായി അശ്വിനും ബുംമ്രയും മൂന്നു വീതവും ഇഷാന്ത് ശർമ്മയും ഷമിയും രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി.

Read: വീഴ്ത്തിയത് ഇഷാന്ത് ശർമ്മ, ആഘോഷിച്ചത് കോഹ്‌ലി; അന്തംവിട്ട് ആരാധകരും കമന്റേറ്റർമാരും

ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ മുരളി വിജയ്‌യും കെ.എല്‍.രാഹുലും നായകന്‍ വിരാട് കോഹ്‌ലിയുമെല്ലാം നേരത്തെ തന്നെ കൂടാരം കയറിയ കളിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് പൂജാരയാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്കും ബാറ്റിങ് തകർച്ചയായിരുന്നു. ഓപ്പണർ താരമായ ഫിഞ്ച് തുടക്കത്തിൽ തന്നെ കൂടാരം കയറി. റൺസൊന്നും എടുക്കാതെയാണ് ഫിഞ്ച് കളം വിട്ടത്. ഹാരിസ് 26 ഉം ഖവാജ 28 ഉം റൺസെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്. ഹെഡ് 72 റൺസെടുത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ