ക്രൈ​സ്റ്റ്ച​ർ​ച്ച്: അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ നാലാം കിരീടം നേടി. മഞ്ചോത്ത് കര്‍ലയുടെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. സ്കോർ: ഓസ്ട്രേലിയ 216-10 (47.2) ഇന്ത്യ 220-2 (38.5).

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നെങ്കിലും ജൊനാഥന്‍ മെര്‍ലോയുടെ 76 റണ്‍സ് പ്രകടനം ഓസീസിന് തുണയായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ പ്രിഥ്വി ഷായും മന്‍ജോത് കല്‍റോയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 11.4 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 71 റണ്‍സിലെത്തി നില്‍ക്കേ, ഫോമിലുള്ള നായകന്‍ പ്രിഥ്വി ഷായെ ഇന്ത്യയ്ക്ക് നഷ്ടമായി. 29 റണ്‍സായിരുന്നു പ്രിഥ്വിയുടെ സംഭാവന.

31 റണ്‍സെടുത്ത് സെമിഫൈനലിലെ ഹീറോ ശുഭ്മാന്‍ ഗില്‍ പുറത്തായെങ്കിലും മറുവശത്ത് കിരീടം ഉറപ്പിച്ച മട്ടിലായിരുന്നു മൻജോത് കൽറോയുടെ ബാറ്റിംഗ്. നാലാമാനായി ക്രീസിലെത്തിയ ഹാർവിക് ദേശായി മൻജോതിന് ഉറച്ച പിന്തുണയും നൽകിയതോടെ ഓസ്ട്രേലിയയെ ഇന്ത്യ അനായാസം കീഴടക്കി. മൻജോത് 101 റൺസെടുത്തും ഹാർവിക് 47 റൺസെടുത്തും പുറത്താവാതെ നിന്നു.

ആദ്യമായി നാല് തവണ ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ടീം എന്ന റെക്കോര്‍ഡാണ് ഇന്ത്യ ഇതോടെ നേടിയത്. ഓസ്ട്രേലിയയ്ക്കായി ബ്രയാന്റ് 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ എഡ്വേര്‍ഡ് 28 റണ്‍സെടുത്ത് പുറത്തായി. ഓസീസ് നായകന്‍ ജെയ്സണ്‍ സാംഗ 13 റണ്‍സിനാണ് പുറത്തായത്. പരം ഉപ്പല്‍ 34 റണ്‍സെടുത്തു. നഥാന്‍ മക്സീനി 23, വില്‍ സതര്‍ലാന്റ് 5, ബാക്സ്റ്റര്‍ ഹോള്‍ട്ട് 13 റണ്‍സെടുത്തു.

സെ​മി ഫൈ​ന​ൽ ക​ളി​ച്ച ടീ​മി​ൽ മാ​റ്റം വ​രു​ത്താ​തെ​യാ​ണ് ഇ​രു​ടീ​മു​ക​ളും ഫൈ​ന​ലി​ന് ഇ​റ​ങ്ങിയത്. പാ​ക്കി​സ്ഥാ​നെ 203 റ​ണ്‍​സി​നു ക​ശ​ക്കി ഇ​ന്ത്യ ക​ലാ​ശ​പ്പോ​രി​നി​റ​ങ്ങു​ന്പോ​ൾ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ക​ങ്കാ​രു​ക്ക​ൾ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മും മു​ഖാ​മു​ഖം വ​ന്ന​പ്പോ​ൾ ഇ​ന്ത്യ 100 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook