scorecardresearch

ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ; സമനില പിടിക്കാനെത്തിയ ഓസീസിന് തടയിട്ട് മഴ

India vs Australia Twenty20: രണ്ടാം ട്വന്റി20യിൽ മറ്റെല്ലാ ബാറ്റർമാരും പരാജയപ്പെട്ടപ്പോൾ അഭിഷേക് ശർമയാണ് ഇന്ത്യയെ സ്കോർ 100 കടത്താൻ തുണച്ചത്.

India vs Australia Twenty20: രണ്ടാം ട്വന്റി20യിൽ മറ്റെല്ലാ ബാറ്റർമാരും പരാജയപ്പെട്ടപ്പോൾ അഭിഷേക് ശർമയാണ് ഇന്ത്യയെ സ്കോർ 100 കടത്താൻ തുണച്ചത്.

author-image
Sports Desk
New Update
Abhishek Sharma and Shubman Gill

Source: Indian Cricket Team, Instagram

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര 2-1ന് ജയിച്ച് ഇന്ത്യ. പരമ്പരയിലെ അവസാന മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. അഞ്ച് ട്വന്റി20യുടെ പരമ്പരയിൽ രണ്ട് മത്സരങ്ങൾ ആണ് മഴയെ തുടർന്ന് ഉപേക്ഷിച്ചത്. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ട്വന്റി20 പരമ്പര ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ നാട്ടിലേക്ക് മടങ്ങാം. 

Advertisment

അഞ്ചാം ട്വന്റി20യിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 4.5 ഓവറിൽ 52 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മഴ കളി മുടക്കി എത്തിയത്. പിന്നെ ഓവർ വെട്ടി ചുരുക്കിയാലും മത്സരം പൂർത്തിയാക്കാനാവില്ലെന്ന് വ്യക്തമായതോടെ കളി ഉപേക്ഷിച്ചു. 13 പന്തിൽ നിന്ന് 23 റൺസോടെ അഭിഷേക് ശർമയും 16 പന്തിൽ നിന്ന് 29 റൺസോടെ ശുഭ്മാൻ ഗില്ലും ആണ് മഴയെത്തുന്നതിന് മുൻപ് ക്രീസിൽ നിന്നിരുന്നത്. 

Also Read: Sanju Samson; തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ

ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമയാണ് പരമ്പരയിലെ താരം. ഓസ്ട്രേലിയക്കെതിരായ നാല് ഇന്നിങ്സിൽ നിന്ന് 140 റൺസ് ആണ് അഭിഷേക് സ്കോർ ചെയ്തത്. 37 പന്തിൽ നിന്ന് 68 റൺസ് നേടിയതായിരുന്നു ബാറ്റുകൊണ്ടുള്ള പരമ്പരയിലെ അഭിഷേകിന്റെ മികച്ച പ്രകടനം. രണ്ടാം ട്വന്റി20യിൽ മറ്റെല്ലാ ബാറ്റർമാരും പരാജയപ്പെട്ടപ്പോൾ അഭിഷേക് ആണ് ഇന്ത്യയെ സ്കോർ 100 കടത്താൻ തുണച്ചത്. 

Advertisment

Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര

ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര ജയിക്കാനായത് ട്വന്റി20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും. ആദ്യ ട്വന്റി20 മഴയെ തുടർന്ന് ഉപേക്ഷിച്ചപ്പോൾ രണ്ടാമത്തേതിൽ ഓസ്ട്രേലിയ നാല് വിക്കറ്റിനെ ഇന്ത്യയെ തോൽപ്പിച്ചു. എന്നാൽ മൂന്നാമത്തേയും നാലാമത്തേയും ട്വന്റി20 ജയിച്ച് ഇന്ത്യ ലീഡ് കണ്ടെത്തി. 

Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്

അഞ്ചാം ട്വന്റി20യിൽ ജയിച്ച് പരമ്പര സമനിലയിലാക്കുകയായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം. പക്ഷേ മഴ അതിന് അനുവദിച്ചില്ല. ഇനി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയാണ് ഇന്ത്യക്ക് മുൻപിലുള്ളത്. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനവും അഞ്ച് ട്വന്റി20യും ആണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കുന്നത്. ഇതിന് ശേഷം ന്യൂസിലൻഡിന് എതിരായ ഏകദിന, ട്വന്റി20 പരമ്പര വരുന്നുണ്ട്. പിന്നാലെ ട്വന്റി20 ലോകകപ്പും. 

Read More: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം

Indian Cricket Team India Vs Australia Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: