റാഞ്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. എന്നാൽ നായകൻ വിരാട് കോഹ്ലി വീണ്ടും ബാറ്റിംഗിൽ പരാജയപ്പെട്ടു. ആറ് റൺസ് മാത്രം എടുത്ത കോഹ്ലി സിക്സടിക്കാനുള്ള ശ്രമത്തിനിടയിലാണ് സെക്കന്റ് സ്ലിപ്പിൽ കാച്ച് നൽകി മടങ്ങിയത്.

ഒടുവിൽ വിവരം ലഭിക്കുന്പോൾ ചേതേശ്വർ പൂജാരയും (70), അജിങ്ക്യ രഹാനെ(ഒന്ന്)യുമാണ് ക്രീസിൽ. ആദ്യ മൂന്ന് ബാറ്റ്സ്മാന്മാരും ഇന്ത്യൻ നിരയിൽ അർദ്ധസെഞ്ച്വറി നേടിയത് ഓസീസിനെതിരെ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്നാം ദിനം മുരളി വിജയു(82)ടെയും വിരാട് കോഹ്ലിയുടെയും വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. സ്റ്റീവ് ഒകീഫെ യുടെ പന്ത് മുന്നോട്ടിറങ്ങി ആക്രമിക്കാൻ ശ്രമിച്ച മുരളി വിജയെ കീപ്പർ മാത്യു വെയ്ഡ് സ്റ്റംപ് ചെയ്യുകയായിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം ആരംഭിച്ച രണ്ടാം സെഷനിൽ തുടർച്ചയായി രണ്ട് പന്തുകൾ ബൗണ്ടറി നേടിയാണ് പൂജാര അർദ്ധ സെഞ്ച്വറി തികച്ചത്. കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ വളരെ സൂക്ഷിച്ചാണ് ഇന്ത്യൻ താരങ്ങളുടെ ബാറ്റിംഗ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ