Latest News

സമനില പിടിക്കാൻ ഇന്ത്യ; പരമ്പര നേടാൻ വജ്രായുധവുമായി ഓസിസ്

തുടർച്ചയായ എട്ടാം പരമ്പര നേട്ടം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയായിൽ എത്തിയത്

india vs australia, india vs australia t20 schedule, india vs australia odi schedule, australia tour of india 2019, australia tour of india 2019 fixtures, cricket news, sports news,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് സിഡ്നി വേദിയാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20നാണ് പോരാട്ടം ആരംഭിക്കുന്നത്. പരമ്പരയിൽ ഒപ്പമെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ നാളെ സിഡ്നിയിൽ ഇറങ്ങുക. അതേസമയം പരമ്പര നേട്ടമാണ് ഓസിസ് ലക്ഷ്യം.

ആദ്യ മത്സരം ജയിച്ച ഓസ്ട്രേലിയ പരമ്പരയിൽ മുന്നിലാണ്. മെൽബണിൽ നടന്ന രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. നാളെ ജയിക്കാനായാൻ ഓസ്ട്രേലിയക്ക് പരമ്പര സ്വന്തമാക്കാം.

തുടർച്ചയായ എട്ടാം പരമ്പര നേട്ടം എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഓസ്ട്രേലിയായിൽ എത്തിയത്. എന്നാൽ ആദ്യ മത്സരത്തിൽ പരാജയപ്പെടുകയും രണ്ടാം മത്സരം ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്ക് ഇനി ആ നേട്ടത്തിൽ എത്താൻ സാധിക്കുകയില്ല. കഴിഞ്ഞ ഏഴ് പരമ്പരകളിലും ഇന്ത്യ എതിരാളികളെ പരാജയപ്പെടുത്തിയിരുന്നു.

ബ്രിസ്ബണിൽ നടന്ന ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങുകയായിരുന്നു. അവസാന ഓവറുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ നാല് റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. മെൽബണിൽ നടന്ന മത്സരം ഓസിസ് ഇന്നിങ്സിന് ശേഷമാണ് ഉപേക്ഷിച്ചത്.

അതേസമയം മൂന്നാം മത്സരത്തിൽ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ ടീമിലേക്ക് മടക്കി വിളിച്ചു. ബില്ലി സ്റ്റാങ്കിളിന് പരിക്കേറ്റ സാഹചര്യത്തിലാണിത്. 2016ന് ശേഷം ആദ്യമായാണ് സ്റ്റാർക്ക് ഓസിസ് ടി20 ടീമിൽ ഇടം നേടുന്നത്.

ആദ്യ മത്സരത്തിൽ അടി വാങ്ങിച്ചുകൂട്ടിയെങ്കിലും രണ്ടാം മത്സരത്തിൽ താളം കണ്ടെത്തിയ ഇന്ത്യൻ ബോളർമാർ പ്രതീക്ഷ നൽകുന്നു. ഭുവനേശ്വർ കുമാറും യുവതാരം ഖലീലും വിക്കറ്റ് വീഴ്ത്തിയെങ്കിലും റൺസ് വഴങ്ങുന്നത് ഇന്ത്യക്ക് തലവേദനയാണ്. കുൽദീപ് യാദവും ബുംമ്രയും മാത്രമാണ് റൺസ് നിയന്ത്രിക്കുന്നത്. യുസ്‍വേന്ദ്ര ചാഹലിനെ ടീമിൽ ഉൾപ്പെടുത്തണമെന്ന അവശ്യവും ശക്തമാണ്.

ബാറ്റിങ്ങിൽ വിരാട് കോഹ്‍ലി മൂന്നാം നമ്പറിൽ മടങ്ങിയെത്താനും സാധ്യതയുണ്ട്. ലോകേഷ് രാഹുൽ ഫോം കണ്ടെത്താത്ത സാഹചര്യത്തിൽ പകരം മനീഷ് പാണ്ഡയ്ക്ക് അവസരം നൽകണമെന്ന അവശ്യവും ശക്തമാണ്. അതേസമയം ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും രണ്ടാം മത്സരത്തിലെ പ്രകടനം ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യക്ക് ടീമിൽ സ്ഥാനം നിലനിർത്താൻ സഹായകമാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia third t20

Next Story
‘ഹർമ്മൻപ്രീത് നുണ പറയുന്ന നായിക’; ഇന്ത്യൻ നായികക്കെതിരെ വിമർശനം കനക്കുന്നു
The moderation of comments is automated and not cleared manually by malayalam.indianexpress.com