ചേതേശ്വർ പൂജാരയെ കൂടാരം കയറ്റിയ പാറ്റ് കുമ്മിൻസിന്റെ കിടിലൻ റൺഔട്ട് വീഡിയോ

റൺഔട്ടിലൂടെ പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്നാണ് മത്സരശേഷം പൂജാര പറഞ്ഞത്

india vs australia test, ie malayalam, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്, ഐഇ മലയാളം

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ രക്ഷകനായത്. മുൻനിര ബാറ്റ്സ്മാന്മാരെല്ലാം വീണിടത്തുനിന്നാണ് പൂജാര ഇന്ത്യയെ കൈപിടിച്ച് ഉയർത്തിയത്. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്താണ് പുറത്തായത്. ഓസ്ട്രേലിയയില്‍ ആദ്യ സെഞ്ചുറി നേട്ടവും പൂജാര കൈവരിച്ചു.

ഓപ്പണിങ് ബാറ്റ്‌സ്മാന്മാരായ മുരളി വിജയ്‌യും കെ.എല്‍.രാഹുലും നായകന്‍ വിരാട് കോഹ്‌ലിയുമെല്ലാം നേരത്തെ തന്നെ കൂടാരം കയറിയ കളിയിലാണ് പൂജാര ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. സെഞ്ചുറി നേടിയതിനുശേഷം മികച്ച രീതിയിൽ ഇന്ത്യയെ മുന്നോട്ടു നയിച്ച പൂജാര റൺഔട്ടിലൂടെയാണ് പുറത്തായത്. പാറ്റ് കുമ്മിൻസായിരുന്നു പൂജാരയെ പുറത്താക്കിയത്.

ഇന്നിങ്സിന്റെ 88-ാമത് ഓവറിലായിരുന്നു പൂജാരയുടെ വിക്കറ്റ് വീണത്. സിംഗിളിനായി ഓടിയ പൂജാരെ ക്രിസീലേക്ക് എത്തുന്നതിന് ഏതാനും നിമിഷം മുൻപാണ് കുറ്റി തെറിച്ചത്. പാറ്റ് കുമ്മിൻസായിരുന്നു പൂജാരയെ കൂടാരം കയറ്റിയത്.

റൺഔട്ടിലൂടെ പുറത്തായതിൽ തനിക്ക് നിരാശയുണ്ടെന്നാണ് മത്സരശേഷം പൂജാര പറഞ്ഞത്. ”ആ ഓവറിൽ രണ്ടു ബോളുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഒരു റൺസ് എടുത്താൽ സ്ട്രൈക്കിൽ ഞാൻ വരുമെന്ന് കരുതി. അതിനാലാണ് സിംഗിളിനായി ഓടിയത്. കുമ്മിൻസിന്റേത് മികച്ച ഫീൽഡിങ്ങായിരുന്നു,” പൂജാര പറഞ്ഞു. ഈ വർഷം ഇത് നാലാം തവണയാണ് റൺഔട്ടിലൂടെ പൂജാര പുറത്താവുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia the best run out ever pat cummins

Next Story
അടിപതറി ഓസ്ട്രേലിയ, ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്india vs australia test, ie malayalam, ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com