scorecardresearch

ബിസിനസ്സ് ക്ലാസ് സീറ്റ് ഇന്ത്യൻ പേസർമാർക്ക് വിട്ടുകൊടുത്ത് കോഹ്‌ലിയും അനുഷ്കയും

പെർത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്. പെർത്തിലേക്കുളള യാത്രയിൽ കോഹ്‌ലിക്കൊപ്പം അനുഷ്കയുമുണ്ട്

പെർത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്. പെർത്തിലേക്കുളള യാത്രയിൽ കോഹ്‌ലിക്കൊപ്പം അനുഷ്കയുമുണ്ട്

author-image
Sports Desk
New Update
virat kohli, anushka sharma, ie malayalam, വിരാട് കോഹ്ലി, അനുഷ്ക ശർമ്മ, ഐഇ മലയാളം

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഒന്നാം വിവാഹ വാർഷിക ആഘോഷത്തിലാണ്. ഡിസംബർ 11 നായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹ വാർഷികം. ഓസ്ട്രേലിയൻ പര്യടനത്തിലായ കോഹ്‌ലിക്കൊപ്പം വിവാഹ വാർഷികം ആഘോഷിക്കാൻ അനുഷ്കയും പറന്നെത്തിയിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിലെ ഇന്ത്യയുടെ വമ്പൻ ജയം വിവാഹ വാഷിക ആഘോഷത്തിന് മാറ്റുകൂട്ടി.

Advertisment

പെർത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്. പെർത്തിലേക്കുളള യാത്രയിൽ കോഹ്‌ലിക്കൊപ്പം അനുഷ്കയുമുണ്ട്. യാത്രയ്ക്കിടയിൽ വിരാട് കോഹ്‌ലിയും അനുഷ്ക ശർമ്മയും ഇന്ത്യൻ ടീം അംഗങ്ങളോട് കാട്ടിയ മാതൃക പ്രവൃത്തിയെക്കുറിച്ച് വാചാലനായിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ മൈക്കിൾ വോൺ. തങ്ങളുടെ ബിസിനസ്സ് ക്ലാസ് ടിക്കറ്റുകൾ ഇന്ത്യൻ പേസർമാർക്കായി കോഹ്‌ലിയും അനുഷ്കയും വിട്ടുകൊടുക്കുകയായിരുന്നു.

''അഡ്‌ലെയ്ഡിൽനിന്നും പെർത്തിലേക്കുളള യാത്രയ്ക്കിടെ തങ്ങളുടെ ബിസിനസ്സ് ക്ലാസ് ടിക്കറ്റ് കോഹ്‌ലിയും അനുഷ്കയും പേസർമാർക്ക് കൊടുത്തു. ഓസ്‌ട്രേലിയ കരുതിയിരിക്കുക, പേസര്‍മാർക്ക് റിലാക്സ് നൽകുക മാത്രമല്ല മനുഷ്യത്വപരമായ നടപടികളിലൂടെ ടീമിനെ കൂടുതല്‍ ഒത്തൊരുമിച്ച് കൊണ്ടുപോകുകയാണ് ഇന്ത്യൻ നായകൻ,'' ഇതാണ് മൈക്കിൾ വോൺ ട്വീറ്റ് ചെയ്തത്.

എന്തുകൊണ്ടാണ് പേസർമാർക്ക് ബിസിനസ്സ് ക്ലാസ് ബുക്ക് ചെയ്യാതിരുന്നതെന്ന് ഒരാൾ ചോദിച്ചപ്പോൾ വിമാനത്തിൽ 12 സീറ്റുകൾ മാത്രമാണ് ഒഴിവുണ്ടായിരുന്നതെന്നാണ് വോൺ മറുപടി നൽകിയത്. ടീം അംഗങ്ങൾക്ക് സീറ്റ് കുറവായതുകൊണ്ടാണ് കോഹ്‌ലിയും അനുഷ്കയും തങ്ങളുടെ സീറ്റ് വിട്ടുകൊടുത്തതെന്നാണ് ഇതിലൂടെ മനസ്സിലാകുന്നത്.

Read: 'എല്ലാം ഇന്നലെ കഴിഞ്ഞപോലെ'; സന്തോഷം പങ്കുവച്ച് വിരാട് കോഹ്‌ലി

അഡ്‌ലെയ്ഡിലെ ഇന്ത്യൻ വിജയം 31 റൺസിനായിരുന്നു. വിജയത്തിനുശേഷം ഇന്ത്യൻ ബോളർമാരെ കോഹ്‌ലി പ്രശംസിച്ചിരുന്നു. നാലു ബോളർമാർ ചേർന്ന് 20 വിക്കറ്റുകൾ വീഴ്‌ത്തുക, അതും വിദേശത്ത്, ഇത് അഭിമാനമേകുന്നതാണെന്നാണ് കോഹ്‌ലി പറഞ്ഞത്.

Virat Kohli Anushka Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: