ഓസ്ട്രേലിയയെ വെള്ളം കുടിപ്പിക്കാൻ പോകുന്നത് പേസ് നിര; കരുതിയിരിക്കേണ്ട ഇന്ത്യൻ താരങ്ങൾ

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നയിക്കുന്ന ഇന്ത്യൻ പേസ് നിര സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ഡിപ്പാർഡ്മെന്റ് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല

Jasprit Bumrah, ജസ്പ്രീത് ബുംറ, India vs Australia, ഇന്ത്യ-ഓസ്ട്രേലിയ, Indian cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം, IE Malayalam, ഐഇ മലയാളം

ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയെ കാത്തിരിക്കുന്നത്. വമ്പൻ ശക്തികൾ നേർക്കുന്നേർ വരുന്ന ബോർഡർ – ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അന്തിമ വിജയം ആർക്കൊപ്പമെന്നതാണ് പ്രധാനം. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപിടി മികച്ച താരങ്ങളാണ് ഇരു ടീമിലും അണിനിരക്കുന്നത്. എന്നിരുന്നാലും പരമ്പരയിൽ നിർണായകമാകാൻ പോകുന്നത് ഇന്ത്യൻ പേസർമാരുടെ പ്രകടനമായിരിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും നയിക്കുന്ന ഇന്ത്യൻ പേസ് നിര സമകാലിന ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ഡിപ്പാർഡ്മെന്റ് തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. സ്മിത്തും വാർണറുമെല്ലാം അടങ്ങുന്ന ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളിയാവുകയും ഇവർ തന്നെയായിരിക്കും. പ്ലെയിങ് ഇലവനിൽ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും സ്ഥാനം ഉറപ്പിക്കുമ്പോൾ മൂന്നാം പേസറായി മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, നവ്ദീപ് സൈനി എന്നിവരിൽ ആരെങ്കിലും ഇടംപിടിക്കും.

സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജിന് പരമ്പര ഒരു മികച്ച അവസരം കൂടിയാണ്. അടുത്തിടെയായി കാര്യമായ റൺവഴങ്ങുന്നുണ്ടെങ്കിലും യോർക്കറുകളിൽ എതിരാളികളെ വീഴ്ത്താൻ സാധിക്കുന്ന താരമാണ് നവ്ദീപ് സൈനി. ഉമേഷ് യാദവിന്റെ പരിചയ സമ്പത്തിനെ ഒരിക്കലും കുറച്ച് കാണാനും സാധിക്കില്ല.

ഡിസംബർ 17 നാണ് ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങുന്നതാണ് ബോർഡർ – ഗവാസ്കർ ട്രോഫിക്കുവേണ്ടിയുള്ള പരമ്പര. നേരത്തെ ഏകദിന പരമ്പര ഓസ്ട്രേലിയയും ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia test series jasprit bumrah mohammed shami

Next Story
കോവിഡ് പോയാൽ ആദ്യം ചെയ്യാൻ ആഗ്രഹിക്കുന്നത്; പാർഥിവ് പട്ടേൽ പറയുന്നുParthiv Patel, പാർഥിവ് പട്ടേൽ, Parthiv Patel retirement, Parthiv Patel cricket retirement, Parthiv Patel covid 19, indian express, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com