നായകനായി കോഹ്‌ലി മടങ്ങിയെത്തും; ഓസ്ട്രേലിയ്ക്കെതിരെയുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ടീമിൽ ഒരു പുതുമുഖവും ഇടംപിടിച്ചിട്ടുണ്ട്

India vs Australia 1st T20, India vs Australia Live

മുംബൈ: വിദേശ മണ്ണിലെ ആധികാരിക ജയങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ ആദ്യ പോരാട്ടത്തിനിറങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയാണ് പുതുവർഷത്തിൽ നാട്ടിൽ നടക്കുന്ന ആദ്യ പരമ്പരയിൽ ഇന്ത്യയുടെ എതിരാളികൾ. ഈ മാസം അവസാനം നടക്കാനിരിക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബിസിസിഐ.

രണ്ട് ടി20 മത്സരങ്ങൾക്കും അഞ്ച് ഏകദിന മത്സരങ്ങൾക്കുമുള്ള ഇന്ത്യൻ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നായകനായി വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിലേയ്ക്ക് മടങ്ങിയെത്തും. വിവാദങ്ങളെ തുടർന്ന് വിലക്ക് നേരിട്ടിരുന്ന കെ എൽ രാഹുലിനും ഇത് മടങ്ങി വരവിന്റെ പരമ്പരയാകും. ടി20യിൽ മൂന്ന് വിക്കറ്റ് കീപ്പർമാരെയും ഉൾപ്പെടുത്തിയപ്പോൾ ഏകദിനത്തിൽ ധോണിയും പന്തും മാത്രമാണ് ടീമിൽ ഇടം പിടിച്ചത്. മായങ്ക് മാർഖണ്ഡെ ടീമിലെ പുതുമുഖമാണ്.

ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, ക്രുണാൽ പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, സിദ്ധാർത്ഥ് കൗൾ, മായങ്ക് മാർഖണ്ഡെ

ആദ്യ രണ്ട് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വിജയ് ശങ്കർ, ഋഷഭ് പന്ത്, സിദ്ധാർത്ഥ് കൗൾ, കെ എൽ രാഹുൽ.

അവസാന മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: രാട് കോഹ്‌ലി(നായകൻ), രോഹിത് ശർമ്മ, ശിഖർ ധവാൻ, അമ്പാട്ടി റയ്ഡു, കേദാർ ജാദവ്, എം എസ് ധോണി, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, വിജയ് ശങ്കർ, കെ എൽ രാഹുൽ, ഋഷഭ് പന്ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia t20 oneday squad announced

Next Story
ചരിത്രം കുറിച്ച് ഹനുമ വിഹാരി; ഈ നേട്ടം തിരുത്തി എഴുതാന്‍ ആര്‍ക്കും സാധിക്കില്ല
The moderation of comments is automated and not cleared manually by malayalam.indianexpress.com