ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം പുരോഗമിക്കുന്നതിനിടയിൽ ഓസ്ട്രേലിയയുടെ ഇന്ത്യൻ സന്ദർശനത്തിനുള്ള മത്സരക്രമം തയ്യാറായി. രണ്ട് ടി20 മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളും അടങ്ങുന്ന പര്യടനം ഫെബ്രുവരി 24ന് ആരംഭിക്കും. ലോകകപ്പ് അടുക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകൾക്കും അവസാനവട്ട ഒരുക്കങ്ങൾക്കുള്ള അവസരമാണ് പരമ്പര.

ടി20 മത്സരങ്ങൾ ഫെബ്രുവരി അവസാനം നടക്കുമ്പോൾ ഏകദിന മത്സരങ്ങൾ മാർച്ച് ആദ്യവാരം ആരംഭിക്കും. മത്സര തീയതികൾക്ക് പുറമെ വേദികളും ബിസിസിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ ടി 20 മത്സരം ഫെബ്രുവരി 24ന് ബെംഗളൂരുവിൽ നടക്കും. രണ്ടാം ടി 20 മത്സരം ഫെബ്രുവരി 27ന് വിസാഗിലാണ്. ഓസ്ട്രേലിയൻ പര്യടനത്തിലെ ടി20 പരമ്പര സമനിലയിൽ അവസാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ ജയിച്ചപ്പോൾ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.

മാർച്ച് രണ്ടിന് ഹൈദരാബാദിലാണ് ആദ്യ ഏകദിനം. മാർച്ച് അഞ്ചിന് നാഗ്പൂരിൽ രണ്ടാം മത്സരവും നടക്കും. റാഞ്ചി, മൊഹലി, ഡൽഹി എന്നിവിടങ്ങളിലാണ് മറ്റ് ഏകദിന മത്സരങ്ങൾ.

മാർച്ച് 2 – ഹൈദരാബാദ്
മാർച്ച് 5 – നാഗ്പൂർ
മാർച്ച് 8 – റാഞ്ചി
മാർച്ച് 10 – മൊഹാലി
മാർച്ച് 13 – ഡൽഹി

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന മത്സരങ്ങൾ ആരംഭിക്കുന്നത് ജനുവരി 12നാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുളളത്. ഓസ്ട്രേലിയയിൽ നിന്നും ന്യൂസിലൻഡ് പര്യടനവും കഴിഞ്ഞ ശേഷമാകും ഇന്ത്യ സ്വന്തം മണ്ണിൽ ഓസ്ട്രേലിയയെ നേരിടുക.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook