scorecardresearch

കോഹ്‍ലിയെ വീഴ്ത്താൻ ഓസ്ട്രേലിയൻ ടീമിനൊപ്പം ആറ് വയസുകാരൻ

മെൽബണിൽ കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്നാണ് ആർച്ചി ഷില്ലർ പറയുന്നത്

മെൽബണിൽ കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്നാണ് ആർച്ചി ഷില്ലർ പറയുന്നത്

author-image
Sports Desk
New Update
india vs australia, ഇന്ത്യ, ഓസ്ട്രേലിയ, virat kohli, ind vs aus 1st test,ആർച്ചി ഷില്ലർ, india vs australia 1st test, cricket news, sports news, indian express, sports news, sports news today, malayalam sports news, sports malayalam, cricket, cricket scores, cricbuzz live score, cricket news, cricket live, cricket news malayalam, sports news malayalam, football, football live, football skills, football news, malayalam sports movies, sports man, Indian cricket team, Indian football team, Kerala blasters, gokulam kerala fc, Bengaluru fc, iemalayalam, express sports, indian express sports, sports today, malayalam cricket, malayalam football, indian super league,ndian super league 2018.

ഓസ്ട്രേലിയൻ ടീമിനൊപ്പം ആർച്ചി ഷില്ലർ

ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കായി. ഡിസംബർ ആറിന് അഡ്‍ലെയിഡിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. പോരാട്ടത്തിന് രണ്ട് ദിവസം കൂടി അവശേഷിക്കുന്നുണ്ടെങ്കിലും കടുത്ത പരിശീലനത്തിലാണ് ഇരു ടീമുകളും. ഓസ്ട്രേലിയയിൽ ചരിത്രം കുറിക്കാൻ ഇന്ത്യയും സ്വന്തം മണ്ണിൽ നാണക്കേട് ഒഴിവാക്കാൻ ഓസിസും ശ്രമിക്കുമ്പോൾ മത്സരം കനക്കുമെന്ന് ഉറപ്പ്.

Advertisment

Read More:ഇന്ത്യയെ അധിക്ഷേപിച്ച് ഓസ്ട്രേലിയൻ പത്രം; വിമർശനവുമായി ഓസിസ് ആരാധകർ

അത്കൊണ്ട് തന്നെ പരിശീലനത്തിൽ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറല്ല ഇരു കൂട്ടരും. ഇന്ന് ഓസ്ട്രേലിയൻ ടീമിനൊപ്പം പരിശീലനത്തിന് ഒരു അതിഥി കൂടെ ഉണ്ടായിരുന്നു. ആറ് വയസുകാരൻ ആർച്ചി ഷില്ലർ. ഇന്ന് മാത്രമല്ല ഡിസംബർ 26ന് മെൽബണിൽ ആരംഭിക്കുന്ന ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തിലും ഓസ്ട്രേലിയൻ ടീമിനൊപ്പം ഈ കൊച്ചു ബാലനും ഉണ്ടാകും.

Read More: പരമ്പര നേടണോ, ധോണിയെപ്പോലെയാകാൻ കോഹ്‌ലിയോട് അഫ്രീദി

ഹൃദ്‍രോഗിയായ ആർച്ചി ഷില്ലറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഇതോടെ സാധ്യമായിരിക്കുന്നത്. മേക്ക് എ വിഷ് എന്ന സംഘടനയുമായി ചേർന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആർച്ചി ഷില്ലറിന്റെ ആഗ്രഹം സഫലമാക്കി നൽകിയിരിക്കുന്നത്. ഗുരുതര രോഗങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് ഇതുപോലുള്ള അവസരങ്ങൾ ഒരുക്കി നൽകുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ.

Advertisment

നഥാൻ ലിയോണാണ് തന്രെ ഇഷ്ടതാരമെന്ന് വെളിപ്പെടുത്തിയ കുട്ടി ആരാധകൻ ലെഗ് സ്പിൻ ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും പറഞ്ഞു. മെൽബണിൽ കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തുമെന്നാണ് ആർച്ചി ഷില്ലർ പറയുന്നത്.

പാക്കിസ്ഥാനെതിരെ യുഎഇയിൽ നടന്ന ഓസ്ട്രേലിയയുടെ ടെസ്റ്റ് മത്സരത്തിനിടയിലാണ് ഷില്ലറെ ഓസിസ് പരിശീലകൻ ജസ്റ്റിൻ ലാങർ ടീമിലേക്ക് ക്ഷണം നൽകുന്നത്. മെൽബണിലും ഷില്ലറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: 'കൊടുങ്കാറ്റിന് മുമ്പുള്ള നിശബ്ദത'; വൈറലായി കോഹ്‍ലിയുടെ ചിത്രം

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബർ 6ന് ഓവലിൽ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബർ 14ന് പെർത്തിലാണ്. ഡിസംബർ 26ന് മെൽബണിൽ മൂന്നാം ടെസ്റ്റും, പുതുവർഷത്തിൽ ജനുവരി മൂന്നിന് ഡിഡ്നിയിൽ അവസാന മത്സരവും അരങ്ങേറും. അതിന് ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയും ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കും.

Read More: ഓസ്ട്രേലിയ ശക്തർ, ഇന്ത്യ വിയർപ്പൊഴുക്കേണ്ടി വരും: ഇന്ത്യൻ ഉപനായകൻ

Australian Cricket Team Indian Cricket Team India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: