ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ പരാജയത്തിന് കാരണം സാഹചര്യങ്ങൾ ശരിയായി മനസിലാക്കാത്തതാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറിയും രോഹിത്തിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും മികവിൽ 359 റൺസിന്റെ വിജയലക്ഷ്യമാണ് ഓസ്ട്രേലിയയ്ക്ക് മുന്നിൽ ഇന്ത്യ കുറിച്ചത്. എന്നാൽ ഓസ്ട്രേലിയ അനായാസം ലക്ഷ്യം മറികടക്കുകയായിരുന്നു.
Also Read: ‘ഋഷഭ് പന്തില്‍ ധോണിയെ തിരയരുത്’; താരതമ്യം വേണ്ടെന്ന് ശിഖര്‍ ധവാനും
കാലാവസ്ഥ മനസിലാക്കുന്നതിൽ ഇന്ത്യയ്ക്ക് പിഴച്ചതാണ് പരാജയത്തിന് കാരണമായി ധവാൻ ചൂണ്ടിക്കാണിക്കുന്നത്. കളിയിൽ മഞ്ഞ് നിർണായകമാകുമെന്ന് ഇന്ത്യ കരുതിയതേ ഇല്ല. എന്നാൽ മറിച്ചാണ് സംഭവിച്ചതെന്ന് ധവാൻ പറഞ്ഞു.
Also Read: ‘ടേർണിങ് പോയിന്റിൽ ടേർണർ’; ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് ജയം
“റാഞ്ചി ഏകദിനത്തിൽ മഞ്ഞ് കളിയെ ബാധിക്കുമെന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. മൊഹാലിയിൽ മഞ്ഞിനെ കുറിച്ച് ചിന്തിച്ചതേയില്ല. പക്ഷെ മത്സരത്തിൽ ഇതിന് വലിയ വില നൽകേണ്ടിയും വന്നു,” ധവാൻ പറഞ്ഞു.
Also Read: ‘ഐസിസി അറിഞ്ഞിരുന്നു’; ഇന്ത്യയ്ക്കെതിരെ നടപടിയെന്ന പാക്കിസ്ഥാൻ ആവശ്യം തള്ളും
ഇന്ത്യൻ സ്പിന്നേഴ്സിന് മത്സരത്തിൽ തിരിച്ചടിയായത് മഞ്ഞായിരുന്നു. മഞ്ഞ് കാരണം സ്പിന്നർമാർക്ക് ഗ്രിപ്പ് കിട്ടിയിരുന്നില്ല. ഇത് ടേണർ മുതലാക്കുകയും തകർത്തടിക്കുകയും ചെയ്തതോടെ ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം 48-ാമത്തെ ഓവറിൽ മറികടക്കാൻ ഓസ്ട്രേലിയയ്ക്കായി. ഓസ്ട്രേലിയൻ വിജയത്തിന്റെ മുഴുവൻ ക്രെഡിറ്റും ടേണറിനാണെന്നും ധവാൻ പറഞ്ഞു.