scorecardresearch

IND vs AUS Semi Final | Champions Trophy 2025: ടോസ് കിട്ടാത്തതാണ് നല്ലത്; 11ാം വട്ടവും നിരാശനായി രോഹിത്

India Vs Australia Semi Final, Champions Trophy Toss: ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്ന കാര്യത്തിൽ രോഹിത് ശർമയ്ക്ക് മുൻപിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയാണ്.

India Vs Australia Semi Final, Champions Trophy Toss: ഏകദിനത്തിൽ ടോസ് നഷ്ടപ്പെടുന്ന കാര്യത്തിൽ രോഹിത് ശർമയ്ക്ക് മുൻപിൽ വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം ബ്രയാൻ ലാറയാണ്.

author-image
Sports Desk
New Update
Rohit sharma | World cup | semi final

IND vs AUS | Champions Trophy: Rohit Sharma loses 11th straight toss (File Photo|

india Vs Australia Semi Final Toss, Champions Trophy 2025: തുടരെ 11ാം വട്ടം ഏകദിനത്തിൽ ടോസ് നേടാനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ഏറ്റവും ഒടുവിൽ ഏകദിനത്തിൽ ഇന്ത്യ ടോസ് ജയിക്കുന്നത് 2023 ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിന് എതിരെയാണ്. മുംബൈയിൽ വാങ്കഡെ സ്റ്റേഡിയത്തിൽ അന്ന് ടോസ് ജയിച്ചതിന് ശേഷം ഏകദിനത്തിൽ ടോസ് ജയിക്കാൻ ഇന്ത്യൻ ക്യാപ്റ്റന് സാധിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റനായിരുന്ന സമയം ബ്രയാൻ ലാറയ്ക്ക് 12 വട്ടം തുടരെ ടോസ് നഷ്ടമായിരുന്നു.

Advertisment

തുടരെ 11ാം വട്ടം ടോസ് നഷ്ടമായതിനെ കുറിച്ച് രോഹിത് ശർമയുടെ പ്രതികരണം ഇങ്ങനെ,  "ആദ്യം ബാറ്റിങ്ങ് ആയാലും ബോളിങ് ആയാലും ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നു. കാരണം അവസാന മൂന്ന് മത്സരങ്ങളിൽ ഈ വിക്കറ്റ് വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചത്. അതിനാൽ ടോസ് നേടിയാൽ എന്ത് തിരഞ്ഞെടുക്കണം എന്ന സംശയത്തിൽ നിൽക്കുമ്പോൾ ടോസ് ജയിക്കാത്തതാണ് നല്ലത്," രോഹിത് ശർമ പറഞ്ഞു. 

ടോസ് നേടി ഓസ്ട്രേലിയ സെമി ഫൈനലിൽ ബാറ്റിങ് തിരഞ്ഞെടുത്തെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്താൻ ഇന്ത്യക്ക് സാധിച്ചു. ഓപ്പണർ കൂപ്പറിനെ വീഴ്ത്തി മുഹമ്മദ് ഷമിയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നൽകിയത്. പരുക്കേറ്റ ഷോർട്ടിന് പകരമാണ് കൂപ്പർ ഓസ്ട്രേലിയയുടെ പ്ലേയിങ് ഇലവനിലേക്ക് എത്തിയത്. 

35 ഓവറിലേക്ക് ഓസ്ട്രേലിയയുടെ ബാറ്റിങ് എത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 186 റൺസ് എന്ന നിലയിലാണ് ഓസ്ട്രേലിയ. ഒൻപത് പന്തിൽ ഡക്കായ കൂപ്പർ, 39 റൺസ് എടുത്ത ട്രാവിസ് ഹെഡ്, 29 റൺസ് എടുത്ത ലാബുഷെയ്ൻ, 11 റൺസ് എടുത്ത ഇൻഗ്ലിസ് എന്നിവരെയാണ് ഓസ്ട്രേലിയക്ക് 35 ഓവറിലേക്ക് കളി എത്തിയപ്പോൾ നഷ്ടമായത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വരുൺ ചക്രവർത്തിയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Advertisment

Read More

Australian Cricket Team Champions Trophy Semi Final Icc Champions Trophy Indian Cricket Team Rohit Sharma Indian Cricket Players India Vs Australia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: