Latest News
കോവിഡ്: എ, ബി പ്രദേശങ്ങളിൽ ഓഫീസുകളിൽ 50 ശതമാനം ഹാജർ
അനന്യ അലക്‌സിന്റെ സുഹൃത്ത് ജിജു മരിച്ചനിലയില്‍
സുരേന്ദ്രൻ ഏഴാം സാക്ഷി; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു
ദേശീയപാത വികസനം: ആരാധനാലയങ്ങള്‍ പൊളിക്കേണ്ടി വന്നാല്‍ ദൈവം ക്ഷമിക്കുമെന്ന് ഹൈക്കോടതി
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലാം; അനുമതി നൽകി ഹൈക്കോടതി
കനത്ത മഴ: മഹാരാഷ്ട്രയില്‍ മണ്ണിടിച്ചിലില്‍ 36 മരണം
വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്
പെഗാസസ് അവസാനിക്കുന്നില്ല; അനില്‍ അംബാനിയും അലോക് വര്‍മയും നിരീക്ഷണപ്പട്ടികയില്‍
കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
രാജ്യത്ത് 35,342 പേര്‍ക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.36 ശതമാനം

വിജയിക്കാനുറച്ച് ഇന്ത്യ; പരമ്പര നേടാൻ കങ്കാരുക്കൾ

മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ഓസിസ് മുന്നിലാണ്

india vs australia, india vs australia t20 schedule, india vs australia odi schedule, australia tour of india 2019, australia tour of india 2019 fixtures, cricket news, sports news,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരം ഇന്ന്. മെൽബണിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20നാണ് മത്സരം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ഓസിസ് മുന്നിലാണ്. ഇന്ന് ജയിക്കാനായാൽ പരമ്പര അവർക്ക് സ്വന്തമാകും.

വിൻഡീസിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. പേസിന് അനുകൂലമായ ഓസ്ട്രേലിയൻ പിച്ചിൽ ബൗൻസർ എറിയാൻ കഴിയുന്ന ഓസിസ് താരങ്ങൾ തന്നെയാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി.

സ്പിന്നിലാണ് ഇന്ത്യൻ കരുത്ത്. ബുംമ്രയും ഭുവിയും യുവതാരം ഖലീലും നന്നായി പന്തെറിയുന്നുണ്ടെങ്കിലും ഓസിസ് താരങ്ങൾക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ല. സ്പിന്നിൽ റൊട്ടേഷൻ തുടരാനാകും ഇന്ത്യൻ നായകന്റെ തീരുമാനം. അങ്ങനെയെങ്കിൽ കുൽദീപ് യാദവിന് പകരം യുസ്‍വേന്ദ്ര ചാഹൽ ടീമിൽ മടങ്ങിയെത്തും.

വിരാട് കോഹ്‍ലി മൂന്നാം നമ്പറിൽ മടങ്ങിയെത്താനും സാധ്യതയുണ്ട്. ലോകേഷ് രാഹുൽ ഫോം കണ്ടെത്താത്ത സാഹചര്യത്തിൽ പകരം മനീഷ് പാണ്ഡയ്ക്ക് അവസരം നൽകണമെന്ന അവശ്യവും ശക്തമാണ്. അതേസമയം ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.

ബ്രിസ്ബണിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. അവസാന ഓവറുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ നാല് റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

മഴമൂലം 17 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 17 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസ് എടുത്തു. മഴ നിയമപ്രകാരം 17 ഓവറിൽ ഇന്ത്യക്ക് വേണ്ടത് 174 റൺസായിരുന്നു. എന്നാൽ നിശ്ചിത ഓവറിൽ വിജയലക്ഷ്യം മഫികടക്കാൻ ഇന്ത്യക്ക് ആയില്ല.

Web Title: India vs australia secon t20

Next Story
ട്വന്റി 20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്ത്: ഇംഗ്ലീഷ് വനിതകളുടെ വിജയം 8 വിക്കറ്റിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com