/indian-express-malayalam/media/media_files/uploads/2018/11/india-vs-australia.jpg)
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ടി20 മത്സരം ഇന്ന്. മെൽബണിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.20നാണ് മത്സരം. മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ആദ്യ മത്സരം ജയിച്ച ഓസിസ് മുന്നിലാണ്. ഇന്ന് ജയിക്കാനായാൽ പരമ്പര അവർക്ക് സ്വന്തമാകും.
വിൻഡീസിനെതിരെ നേടിയ ആധികാരിക വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ഓസ്ട്രേലിയയിൽ എത്തിയ ഇന്ത്യക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. പേസിന് അനുകൂലമായ ഓസ്ട്രേലിയൻ പിച്ചിൽ ബൗൻസർ എറിയാൻ കഴിയുന്ന ഓസിസ് താരങ്ങൾ തന്നെയാണ് ഇന്ത്യക്ക് പ്രധാന വെല്ലുവിളി.
സ്പിന്നിലാണ് ഇന്ത്യൻ കരുത്ത്. ബുംമ്രയും ഭുവിയും യുവതാരം ഖലീലും നന്നായി പന്തെറിയുന്നുണ്ടെങ്കിലും ഓസിസ് താരങ്ങൾക്ക് കാര്യമായ വെല്ലുവിളി ഉയർത്തുന്നില്ല. സ്പിന്നിൽ റൊട്ടേഷൻ തുടരാനാകും ഇന്ത്യൻ നായകന്റെ തീരുമാനം. അങ്ങനെയെങ്കിൽ കുൽദീപ് യാദവിന് പകരം യുസ്‍വേന്ദ്ര ചാഹൽ ടീമിൽ മടങ്ങിയെത്തും.
വിരാട് കോഹ്‍ലി മൂന്നാം നമ്പറിൽ മടങ്ങിയെത്താനും സാധ്യതയുണ്ട്. ലോകേഷ് രാഹുൽ ഫോം കണ്ടെത്താത്ത സാഹചര്യത്തിൽ പകരം മനീഷ് പാണ്ഡയ്ക്ക് അവസരം നൽകണമെന്ന അവശ്യവും ശക്തമാണ്. അതേസമയം ആദ്യ മത്സരത്തിൽ നിറം മങ്ങിയെങ്കിലും ഓൾറൗണ്ടർ ക്രുണാൽ പാണ്ഡ്യ ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.
ബ്രിസ്ബണിൽ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. അവസാന ഓവറുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ നാല് റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.
മഴമൂലം 17 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 17 ഓവറിൽ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 158 റൺസ് എടുത്തു. മഴ നിയമപ്രകാരം 17 ഓവറിൽ ഇന്ത്യക്ക് വേണ്ടത് 174 റൺസായിരുന്നു. എന്നാൽ നിശ്ചിത ഓവറിൽ വിജയലക്ഷ്യം മഫികടക്കാൻ ഇന്ത്യക്ക് ആയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us