ഇന്ത്യ-ഓസ്ട്രേലിയ പരമ്പരയിലെ മൂന്നാം ടെസ്റ്റ് മെൽബണിലാണ്. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് ഒപ്പത്തിനൊപ്പമാണ്. കരിയറിൽ ഇതിനോടകം നിരവധി റെക്കോർഡുകൾ സ്വന്തം പേരിലാക്കിയ കോഹ്‌ലിയെ മെൽബണിൽ കാത്തിരിക്കുന്നത് മറ്റൊരു റെക്കോർഡ്. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്.

മെൽബണിൽ ഒരു സെഞ്ചുറി നേടിയാൽ കോഹ്‌ലി പുതിയൊരു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർക്കും. നിലവിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി താരമെന്ന റെക്കോർഡ് സച്ചിന്റെ പേരിലാണുള്ളത്. 1998 ലാണ് സച്ചിൻ ഈ റെക്കോർഡിട്ടത്. 12 സെഞ്ചുറികളാണ് സച്ചിൻ ആ വർഷം അടിച്ചു കൂട്ടിയത്. കോഹ്‌ലി ഈ വർഷം 11 സെഞ്ചുറികളാണ് നേടിയത്. മെൽബണിൽ സെഞ്ചുറി നേടിയാൽ സച്ചിന്റെ റെക്കോർഡിനൊപ്പം കോഹ്‌ലിയെത്തും.

മൂന്നു ഫോർമാറ്റിലും ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം എന്ന നേട്ടം കൈവരിക്കാൻ കോഹ്‌ലിക്ക് ഇനി 181 റൺസ് മതി. 2018 ൽ ഇതുവരെ മൂന്നു ഫോർമാറ്റിലുമായി 2653 റൺസാണ് കോഹ്‌ലി ഈ വർഷം അടിച്ചു കൂട്ടിയത്. നിലവിൽ ഒരു വർഷത്തിൽ എല്ലാ ഫോർമാറ്റിലും കൂടി ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് റിക്കി പോണ്ടിങ്ങിന്റെ പേരിലാണ്. 2005 ൽ 2833 റൺസാണ് പോണ്ടിങ് സ്വന്തം പേരിലാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ