scorecardresearch
Latest News

ആദ്യ അങ്കത്തിന് അരമുറുക്കി ഇന്ത്യ; 12 അംഗ ടീമിനെ പ്രഖ്യാപിച്ചു

സന്നാഹ മത്സരത്തിനിടയിൽ പരുക്കേറ്റ പൃഥ്വി ഷായുടെ അഭാവത്തിൽ മുരളി വിജയ്, കെ.എൽ.രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യും

india squad for 1st test, ഇന്ത്യൻ ടീം, ഇന്ത്യ- ഓസ്ട്രേലിയ,india squad for 1st test,വിരാട് കോഹ്‍ലി, india team for 1st test, india vs australia, ind vs aus 1st test, ind vs aus 1st test squad, virat kohli, rohit sharma, cricket news india team for 1st test, india vs australia, ind vs aus 1st test, ind vs aus 1st test squad, virat kohli, rohit sharma, cricket news, iemalayalam
ഇന്ത്യൻ ടെസ്റ്റ് ടീം, ഫയൽ ചിത്രം

അഡ്‍ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. പന്ത്രണ്ട് അംഗ സാധ്യത ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമമ്പ് മാത്രമേ പ്രഖ്യാപിക്കൂ.

സന്നാഹ മത്സരത്തിനിടയിൽ പരുക്കേറ്റ പൃഥ്വി ഷായുടെ അഭാവത്തിൽ മുരളി വിജയ്, കെ.എൽ.രാഹുലിനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യും. ഏഴ് ബാറ്റ്സ്മാന്മാരുമായാണ് ഇന്ത്യ അഡ്‍ലെയ്ഡിൽ ഇറങ്ങുന്നത്. യുവതാരം ഋഷഭ് പന്ത് വിക്കറ്റിന് പിന്നിൽ ഗ്ലൗസ് അണിയും.

ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാര മൂന്നാമനായി ഇറങ്ങുമ്പോൾ. നായകൻ വിരാട് കോഹ്‍ലി നാലാമനായും ഉപനായകൻ അജിങ്ക്യ രഹാനെ അഞ്ചാമനായും ബാറ്റിങ്ങിന് ഇറങ്ങും. ആറാമന്റെ കാര്യത്തിലാണ് അനിശ്ചിതത്വം നിലനിൽക്കുന്നത്. വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മയും യുവതാരം ഹനുമ വിഹാരിയുമാണ് പട്ടികയിൽ ഉള്ളത്. ഇവരിൽ ഒരാൾ മാത്രമാകും അന്തിമ ഇലവനിൽ സ്ഥാനം പിടിക്കുക.

അശ്വിൻ മാത്രമാണ് ടീമിലെ ഏക സ്പിന്നർ. പേസര്‍മാരായ മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംമ്ര, ഇശാന്ത് ശര്‍മ്മ എന്നിവരാണ് പേസിൽ ഇന്ത്യയുടെ കുന്തമുനകൾ. അഞ്ചാം പാർട്ട് ടൈം ബോളറെ പരിഗണിക്കാൻ ഇന്ത്യൻ ടീം തീരുമാനിച്ചാൽ രോഹിത്തിന് പകരം വിഹാരിക്ക് അവസരം ലഭിക്കും.

12 അംഗ ടീം: വിരാട് കോഹ്‍ലി (നായകൻ), കെ.എല്‍.രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുംമ്ര, ഇശാന്ത് ശര്‍മ്മ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: India vs australia rohit sharma back in squad r ashwin lone spinner