ഓസ്ട്രേലിയയിൽ ഇന്ത്യ എത്തിയത് ചരിത്രം തിരുത്താനാണെന്ന വാദമാണ് പര്യടനം ആരംഭിച്ചത് മുതൽ ക്രിക്കറ്റ് ലോകത്ത് ഉയർന്നു കേൾക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യക്ക് പരമ്പര നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞട്ടില്ല. കോഹ്‍ലിയും കൂട്ടരും ഇത്തവണ പരമ്പര സ്വന്തമാക്കുമെന്നാണ് ഇതിഹാസങ്ങളും ആരാധകരും ഒരേപോലെ അഭിപ്രായപ്പെടുന്നത്.

പതിവ് പരിശീലനത്തിന് ശേഷം ഇന്ന് ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ രോഹിത് ശർമ്മയും ആർ.അശ്വിനും ആരാധകർക്കിടയിലേക്ക് ഇറങ്ങി. മുന്നിൽ കണ്ട ആരാധകർക്കാർക്കും തന്നെ ഇന്ത്യ പരമ്പര നേടുന്ന കാര്യത്തിൽ സംശയവുമില്ല. എന്നാൽ അതിൽ ഒരു ആരാധകന്രെ മറുപടിയാണ് താരങ്ങളെ ചിരിപ്പിച്ചത്.

“പരമ്പര നേടാൻ ഇന്ത്യക്ക് സുവർണാവസരമാണ്. ഇന്ത്യ പരമ്പര നേടുമെന്ന കാര്യത്തിലും സംശയമില്ല. 3-0ന് ഇന്ത്യ പരമ്പര നേടും,” ഇത് പറഞ്ഞ് കഴിഞ്ഞതോടെ അശ്വിന് ചിരി അടക്കാൻ കഴിഞ്ഞില്ല. എന്തുകൊണ്ടാണ് 4-0ന് ജയിക്കുമെന്ന് പറയാത്തതെന്ന് രോഹിത് ശർമ്മ ചോദിച്ചപ്പോഴാണ് നാല് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളതെന്ന് ആരാധകൻ ഓർത്തത്.

മുഴുവൻ വീഡിയോ കാണാം

നാളെ അഡ്‍ലെയ്ഡിലാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. നാല് മത്സരങ്ങളടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. പന്ത്രണ്ട് അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുമ്പ് മാത്രമേ പ്രഖ്യാപിക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook