രക്ഷകനായി രഹാനെ; നായകന്റെ സെഞ്ചുറിയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എയുടെ ഓപ്പണർമാരായ പൃഥ്വി ഷായെയും ശുഭ്മാൻ ഗില്ലിനെയും അക്കൗണ്ട് തുറക്കാതെ പാറ്റിൻസണും നെസറും കൂടാരം കയറ്റി

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയി നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. നായകൻ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി മികവിലാണ് വൻ തകർച്ചയിൽ നിന്ന് ഇന്ത്യ എ മികച്ച സ്കോറിലേക്ക് മുന്നേറുന്നത്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 237 റൺസെന്ന നിലയിലാണ്. 108 റൺസുമായി അജിങ്ക്യ രഹാനെയും അക്കൗണ്ട് തുറക്കാത്ത മുഹമ്മദ് സിറാജുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എയുടെ ഓപ്പണർമാരായ പൃഥ്വി ഷായെയും ശുഭ്മാൻ ഗില്ലിനെയും അക്കൗണ്ട് തുറക്കാതെ പാറ്റിൻസണും നെസറും കൂടാരം കയറ്റി. മൂന്നമനായി ഇറങ്ങിയ ചേതേശ്വർ പൂജാര ഹനുമ വിഹാരിക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കുന്നതിനിടയിൽ വിഹാരി 15 റൺസിന് മടങ്ങി. പിന്നാലെ നായകൻ അജിങ്ക്യ രാഹനെ ദൗത്യം ഏറ്റെടുത്തപ്പോൾ മികച്ച പിന്തുണ നൽകിയ പൂജാര 54 റൺസെടുത്ത ശേഷമാണ് പുറത്തായത്.

ക്രീസിൽ നിലയുറപ്പിച്ച രഹാനെ ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഇന്ത്യൻ സ്കോർബോർഡ് ചലിപ്പിച്ചുകൊണ്ടിരുന്നു. കൃത്യമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തിയും ആവശ്യമുള്ളപ്പോൾ ഓടിയും സെഞ്ചുറി തികച്ച നായകൻ ടീമിനെ മുന്നിൽ നിന്ന തന്നെ നയിക്കുകയായിരുന്നു. സാഹ പൂജ്യം റൺസിനും അശ്വിനും കുൽദീപും 5, 15 റൺസിനും യഥാക്രമം പുറത്തായപ്പോൾ തകർപ്പനടികൾക്ക് ശ്രമിച്ച ഉമേഷ് യാദവിന്റെ ഇന്നിങ്സ് 24 റൺസിൽ അവസാനിച്ചു.

ഓസ്ട്രേലിയ എയ്ക്ക് വേണ്ടി പാറ്റിൻസൺ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മൈക്കിൾ നെസർ, മാർക്ക് സ്റ്റേകെറ്റീ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ജാക്സൺ ബേർഡ് ഒരു വിക്കറ്റും വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia practise test match india tour of australia

Next Story
ഇന്ന് പിറന്നാൾ ആഘോഷിച്ച് അഞ്ച് ഇന്ത്യൻ താരങ്ങൾ; ആശംസകളുമായി ക്രിക്കറ്റ് ലോകം
The moderation of comments is automated and not cleared manually by malayalam.indianexpress.com