Latest News

കംഗാരുക്കളുടെ ‘വാലും തലയും ഉടലു’മെല്ലാമായി കമ്മിന്‍സ്; അഭിനന്ദന പ്രവാഹം

ഓസീസ് ബാറ്റ്‌സ്മാന്മാര്‍ കമ്മിന്‍സിനെ കണ്ടു പഠിക്കണമെന്ന് ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സെവാഗ്

pat cummins, pat cummins boundary, pat cummins fifty, pat cummins wicket, cummins wickets, cummins fifty, india vs australia, ind vs aus, india vs australia 3rd test, ind vs aus 3rd test, cricket news, indian express

മെല്‍ബണ്‍: മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം വീണ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ വാലും തലയും ഉടലുമെല്ലാമായി മാറുകയാണ് പാറ്റ് കമ്മിന്‍സ് എന്ന ഓള്‍ റൗണ്ടര്‍. പരുക്ക് സമ്മാനിച്ച ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയതിന് ശേഷം മികച്ച പ്രകടനമാണ് കമ്മിന്‍സ് പുറത്തെടുക്കുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ ഓസീസ് നിരയിലെ ടോപ്പ് സ്‌കോററാണ് കമ്മിന്‍സ്. 61 റണ്‍സാണ് കമ്മിന്‍സ് നേടിയിരിക്കുന്നത്. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നെ പുറത്താക്കിയതോടെ കളി ജയിച്ചെന്ന ഉറപ്പിച്ച ഇന്ത്യയ്ക്ക് മുന്നില്‍ കമ്മിന്‍സ് നിവര്‍ന്നു നിന്ന് പൊരുതുകയായിരുന്നു. നേരത്തെ ഇന്ത്യയുടെ ആറ് ബാറ്റ്‌സ്മാന്മാരെ പുറത്താക്കിയതിന് പിന്നാലെയാണ് കമ്മിന്‍സ് ബാറ്റു കൊണ്ട് തിളങ്ങുന്നത്.

രണ്ട് പ്രധാന കൂട്ടുകെട്ടുകളാണ് കമ്മിന്‍സ് ഇന്ന് മെല്‍ബണില്‍ പടുത്തുയർത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കുമായി ചേര്‍ന്ന് 39 റണ്‍സും നഥാന്‍ ലിയോണുമായി ചേര്‍ന്ന് 42 റണ്‍സുമാണ് കമ്മിന്‍സ് സ്‌കോര്‍ബോര്‍ഡിലേക്ക് എഴുതി ചേര്‍ത്തത്. തന്റെ കരിയറിലെ രണ്ടാമത്തെ ടെസ്റ്റ് ഫിഫ്റ്റിയും ഉയര്‍ന്ന സ്‌കോറും കമ്മിന്‍സ് നേടി. കമ്മിന്‍സിന്റെ ഓള്‍ റൗണ്ട് മികവിന് ക്രിക്കറ്റ് ലോകത്തു നിന്നും അഭിനന്ദങ്ങളുടെ പ്രവാഹമാണ്.

ഇന്ത്യയുടെ തലവേദനയായി കമ്മിന്‍സ് മാറിയെന്നാണ് മുന്‍ ഇന്ത്യന്‍ താരമായ ആര്‍പി സിങ് പറഞ്ഞത്. അതേസമയം, ചില ഓസീസ് ബാറ്റ്‌സ്മാന്മാര്‍ കമ്മിന്‍സിനെ കണ്ടു പഠിക്കണമെന്നായിരുന്നു ഇന്ത്യന്‍ ഇതിഹാസം വിരേന്ദര്‍ സെവാഗ് പറഞ്ഞത്. കമ്മിന്‍സിനെ ഓസീസ് ടീമിലെ മികച്ച താരമെന്നായിരുന്നു ആകാശ് ചോപ്ര വിശേഷിപ്പിച്ചത്.

അതേസമയം, കമ്മിന്‍സിനെ എട്ടാമനായി ഇറക്കുന്നതിന് പകരം ആദ്യ ആറില്‍ തന്നെ ഇറക്കണമെന്നാണ് മുന്‍ ഓസീസ് നായകനായ മൈക്കിള്‍ ക്ലര്‍ക്ക് അഭിപ്രായപ്പെട്ടത്. 145 കിലോമീറ്ററിന് മുകളില്‍ വേഗത്തില്‍ സ്ഥിരതയോടെ പന്തെറിയുവാനും മികച്ച ക്രിക്കറ്റിങ് ഷോട്ടുകള്‍ കളിക്കാനുമുള്ള മികവാണ് താരത്തിന് പ്രശംസ നേടി കൊടുക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia pat cummins retaliatory half century sparks praise from cricket fraternity

Next Story
‘ഞാനെന്റെ വീട്ടിൽ തന്നെ ഇരുന്നോളാം’; റോണൊയ്ക്ക് മെസ്സിയുടെ തകർപ്പൻ മറുപടിmessi, Ronaldo, challenge, മെസ്സി, റൊണാൾഡോ, ചലഞ്ച്,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express