റാഞ്ചി : പരിക്കിനെ തുടര്‍ന്ന് ഓസ്ട്രേലിയൻ ഓള്‍ റൌണ്ടര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നഷ്ടമാകും. ഇടതുകാലില്‍ പൊട്ടല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്റ്റാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് മടങ്ങി. മിച്ചൽ സ്റ്റാർക്കിന്രെ അഭാവം വരും മത്സരങ്ങളിൽ ഓസ്ട്രേലിയക്ക് തിരിച്ചടിയായേക്കും. മിച്ചൽ സ്റ്റാർക്കിന്റെ പകരക്കാരനെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഓസ്ട്രേലിയൻ ടീം അധികൃതർ അറിയിച്ചു.

ആദ്യ 2 ടെസ്റ്റ് മത്സരങ്ങളിലും മികച്ച പ്രകടനമാണ് സ്റ്റാർക്ക് പുറത്തെടുത്തത്. പൂണെ ടെസ്റ്റിൽ സ്റ്റാർക്ക് നേടിയ അർധസെഞ്ചുറി ഓസീസ് വിജയത്തിൽ നിർണ്ണായക പങ്കാണ് വഹിച്ചത്. ഇടങ്കയ്യൻ പേസറുടെ സ്വിങ്ങ് ബൗളിങ്ങും നിർണ്ണായക പങ്കാണ് വഹിച്ചത്. ജേസൻ ബേർഡും, മിച്ചൽ സ്റ്റോണിസുമാകും ടീമിലേക്ക് ഇനി പരിഗണിക്കപ്പെടുക.

മിച്ചല്‍ മാര്‍ഷിന് പുറമെ സ്റ്റാര്‍ക്കും കൂടി പരിക്കിന്‍റെ പിടിയിലായതോട തന്ത്രങ്ങള്‍ മാറ്റിമെനയാന്‍ സന്ദര്‍ശകര്‍ നിര്‍ബന്ധിതരാകും. മാർച്ച് 16 ന് റാഞ്ചിയിൽവെച്ചാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook