/indian-express-malayalam/media/media_files/uploads/2023/10/icc-World-Cup-2023-India-vs-Australia.jpg)
ഇന്ത്യ - ഓസ്ട്രേലിയ ലൈവ് സ്ട്രീമിംഗ്: ഇന്ത്യ- ഓസ്ട്രേലിയയും ലോകകപ്പ് മത്സരം എപ്പോള്‍, എവിടെ കാണാം?
India vs Australia Live Score, World Cup 2023 Updates:ഇന്ന് ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. ഏകദിന പരമ്പരയില്‍ ഓസ്ട്രേലിയയെ 2-1ന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. ഓസ്‌ട്രേലിയയെ സംബന്ധിച്ച് ചെന്നൈയിലെ പിച്ച് ഐപിഎല്ലിലൂടെ സുപരിചിതമാണ്. പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയിലാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ഇന്ത്യയുടെ ബാറ്റിങ് മികച്ചതാണെങ്കിലും ഓസ്ട്രേലിയയുടെ പേസ് ആക്രമണം മികച്ചതാണ്, പക്ഷേ ചെന്നൈയിലെ ചൂടിനെ അതിജീവിക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം.
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസപ്രിത് ബുമ്ര.
ഇന്ത്യ - ഓസ്ട്രേലിയ ലൈവ് സ്ട്രീമിംഗ്, ക്രിക്കറ്റ് ലോകകപ്പ് 2023: സൗജന്യമായി എപ്പോള്‍ എവിടെ കാണണം? ലൈവ് സ്ട്രീമിംഗ്: ഓസ്ട്രേലിയയ്ക്കെതിരെ ടീം ഇന്ത്യ തങ്ങളുടെ ഏകദിന ലോകകപ്പ് 2023 കാമ്പെയ്ന്‍ ഞായറാഴ്ച ചെന്നൈയില്‍ ആരംഭിക്കും.
ഇന്ത്യ - ഓസ്ട്രേലിയ ലൈവ് സ്ട്രീമിംഗ്, ക്രിക്കറ്റ് ലോകകപ്പ് 2023
ഇന്ത്യ - ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം എപ്പോഴാണ് നടക്കുന്നത്?
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഒക്ടോബര്‍ 8 ഞായറാഴ്ച നടക്കും.
ഇന്ത്യ - ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം എവിടെയാണ് നടക്കുന്നത്?
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും.
ഇന്ത്യ - ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഏത് സമയത്താണ് ആരംഭിക്കുക?
ഇന്ത്യ -ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഇന്ത്യന്‍ സമയം 2:00 പിഎം ന് ആരംഭിക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 നാണ് ടോസ് നടക്കുക.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഏത് ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്യും?
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഇന്ത്യ -ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം എവിടെ കാണാനാകും?
ഇന്ത്യ - ഓസ്ട്രേലിയ, ക്രിക്കറ്റ് ലോകകപ്പ് 2023 മത്സരം ഹോട്ട്സ്റ്റാറിലും വെബ്സൈറ്റിലും തത്സമയം സ്ട്രീം ചെയ്യും.
മത്സരത്തിന് മുന്നോടിയായി ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. മത്സരത്തിനിടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് കൂടുതല്‍ ഗ്രൌണ്ട് സ്റ്റാഫിനെ നിയോഗിച്ചിരിക്കുന്നത്. നിലവില്‍ കഴിഞ്ഞ ആഴ്ചത്തേക്കാള്‍ മഴ കുറവാണെങ്കിലും,നാളത്തെ മത്സരത്തിനിടയില്‍ ചെന്നൈയില്‍ മഴ പെയ്യാന്‍ പത്ത് ശതമാനം സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കൂടുതല്‍ വായിക്കാന്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.