scorecardresearch

IND vs AUS: രക്ഷകരായി കോഹ്ലിയും രാഹുലും, ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

ICC World Cup 2023,IND vs AUS Live Cricket Score Updates:വിജയത്തോടെ തുടങ്ങാനുള്ള ലക്ഷ്യവുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്.

ICC World Cup 2023,IND vs AUS Live Cricket Score Updates:വിജയത്തോടെ തുടങ്ങാനുള്ള ലക്ഷ്യവുമായാണ് ഇരുടീമുകളും ഇറങ്ങുന്നത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
IND vs AUS Live Score | ICC World Cup 2023 Live | India vs Australia Live Score

India vs Australia Live Score, World Cup 2023,

ചെന്നൈ: ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. 200 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് ചെയ്ത ഇന്ത്യ 42.3 ഓവറിൽ ലക്ഷ്യം കണ്ടു. ഇന്ത്യ വിരാട് കോഹ്ലിയുടെയും (85) കെഎൽ രാഹുലിന്റേയും (97) അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യയുടെ അനായാസ ജയം നേടിയത്. കെഎൽ രാഹുലാണ് കളിയിലെ താരം.

Advertisment

ജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്തി. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായിരുന്നു.

തുടർന്ന് നാലാം വിക്കറ്റിൽ കെഎൽ രാഹുലും കോഹ്ലിയും രക്ഷയ്‌ക്കെത്തുകയായിരുന്നു. വ്യക്തിഗത സ്കോർ 12ൽ നിൽക്കെ കോഹ്ലിയുടെ ക്യാച്ച് മിച്ചെൽ മാർഷ് വിട്ടുകളഞ്ഞിരുന്നു. ഇഷാൻ കിഷനെ (0) മിച്ചെൽ സ്റ്റാർക്കും, രോഹിത് ശർമ്മയേയും (0) ശ്രേയസ് അയ്യരേയും (0), കോഹ്ലിയേയും ജോഷ് ഹേസിൽവുഡുമാണ് പുറത്താക്കിയത്.

Advertisment

നേരത്തെ, സ്പിന്നർമാരുടെ കരുത്തിലാണ് ഇന്ത്യ കംഗാരുപ്പടയെ വരിഞ്ഞുമുറുക്കിയത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകളുമായി തിളങ്ങി. ജഡേജയുടെ മാന്ത്രിക സ്പെല്ലിൽ മൂന്ന് ഓസീസ് താരങ്ങളാണ് മുട്ടു മടക്കിയത്. രണ്ടു പേരെ മടക്കി കുൽദീപ് യാദവും മികവ് കാട്ടി. ബുംറയും രണ്ട് വിക്കറ്റെടുത്തു. ഓസീസിന്റെ ടോപ് സ്കോറർ സ്റ്റീവൻ സ്മിത്ത് (46), ലബുഷാൻ (27), അലക്സ് കാരെ (0) എന്നിവരാണ് ജഡേജയ്ക്ക് മുന്നിൽ വിക്കറ്റ് അടിയറവ് വച്ചത്.

ഡേവിഡ് വാർണറേയും (41) ഗ്ലെൻ മാക്സ്വെല്ലിനേയും (15) കുൽദീപാണ് മടക്കിയയച്ചത്. കാമറൂൺ ഗ്രീനിനെ (8) അശ്വിൻ ഹാർദ്ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. പാറ്റ് കമ്മിൻസും (15) മിച്ചെൽ മാർഷും (0) ബുംറയ്ക്ക് വിക്കറ്റുകൾ സമ്മാനിച്ചു. ആദം സാംപയെ (6) ഹാർദ്ദിക് പാണ്ഡ്യ പുറത്താക്കി. മിച്ചെൽ സ്റ്റാർക്കിനെ (28) മുഹമ്മദ് സിറാജ് ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ചു. ഹേസിൽവുഡ് (0) പുറത്താകാതെ നിന്നു.

മത്സരം തുടങ്ങി മൂന്നാം ഓവറിൽ തന്നെ അപകടകാരിയായ മിച്ചെൽ മാർഷിനെ (0) ഡക്കിന് പുറത്താക്കാൻ ഇന്ത്യയ്ക്കായി. ജസ്പ്രീത് ബുംറ എറിഞ്ഞ മൂന്നാം ഓവറിലെ രണ്ടാം പന്തിലാണ് സ്ലിപ്പിൽ വിരാട് കോഹ്ലി മനോഹരമായ ഡൈവിങ് ക്യാച്ചിലൂടെ മാർഷിനെ പുറത്താക്കിയത്. പിന്നീട് കുൽദീപ് യാദവ് എറിഞ്ഞ 17ാമത് ഓവറിലെ രണ്ടാം പന്തിൽ ബൌളർക്ക് തന്നെ സിംപിൾ ക്യാച്ച് സമ്മാനിച്ചാണ് ഡേവിഡ് വാർണർ മടങ്ങിയത്. 52 പന്തിൽ നിന്ന് 41 റൺസാണ് ഓസീസ് ഓപ്പണർ നേടിയത്.

ഇരു ടീമുകളുടെയും ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണിത്. വിജയത്തോടെ തുടങ്ങാനുള്ള ലക്ഷ്യവുമായാണ് ഇരു ടീമുകളും കളിക്കുന്നത്. രവീന്ദ്ര ജഡേജക്കും കുല്‍ദീപ് യാദവിനുമൊപ്പം ആര്‍ അശ്വിനും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുഹമ്മദ് ഷമി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.

ഓസ്ട്രേലിയ പ്ലേയിംഗ് ഇലവന്‍: ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷാൻ, ഗ്ലെൻ മാക്സ്വെൽ, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, അലക്സ് കാരി, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാമ്പ, ജോഷ് ഹേസിൽവുഡ്

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര മുഹമ്മദ് സിറാജ്.


  • 22:03 (IST) 08 Oct 2023
    രക്ഷകരായി കോഹ്ലിയും രാഹുലും; ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം

    ഓസ്ട്രേലിയക്കെതിരെ ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് 6 വിക്കറ്റ് ജയം. 200 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് ചെയ്ത ഇന്ത്യ 42.3 ഓവറിൽ ലക്ഷ്യം കണ്ടു. ഇന്ത്യ വിരാട് കോഹ്ലിയുടെയും (85) കെഎൽ രാഹുലിന്റേയും (97) അർധസെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യയുടെ അനായാസ ജയം നേടിയത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് ഓൾഔട്ടായിരുന്നു.


  • 21:11 (IST) 08 Oct 2023
    അമ്പമ്പോ, ഇതാണ് തിരിച്ചുവരവ്!

    ചെന്നൈയിൽ നടക്കുന്ന ഒന്നാം ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ശക്തമായ നിലയിൽ. നാലാം വിക്കറ്റിൽ ഒത്തുചേർന്ന വിരാട് കോഹ്ലിയും (72) കെഎൽ രാഹുലും (62) ചേർന്ന് ഇന്ത്യൻ സ്കോർ 140 കടത്തിയിട്ടുണ്ട്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 33.4 ഓവറിൽ 141 റൺസെടുത്തിട്ടുണ്ട്.


  • 19:44 (IST) 08 Oct 2023
    കോഹ്ലിയെ വിട്ടുകളഞ്ഞ് മാർഷ്; കരുതലോടെ അമ്പത് കടന്ന് ഇന്ത്യ

    നാലാം വിക്കറ്റിൽ കൂട്ടുചേർന്ന വിരാട് കോഹ്ലിയും (31) കെഎൽ രാഹുലും (15) കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ മുന്നോട്ട് നയിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 15 ഓവറിൽ 51/3 എന്ന നിലയിൽ ബാറ്റിങ്ങ് തുടരുകയാണ്. വ്യക്തിഗത സ്കോർ 12ൽ നിൽക്കെ കോഹ്ലിയുടെ ക്യാച്ച് മിച്ചെൽ മാർഷ് വിട്ടുകളഞ്ഞിരുന്നു.


  • 18:50 (IST) 08 Oct 2023
    ഇന്ത്യയുടെ മുൻനിര തകർന്നു; ശക്തമായി തിരിച്ചടിച്ച് കംഗാരുപ്പട

    ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഇഷാൻ കിഷനെ (0) മിച്ചെൽ സ്റ്റാർക്കും, രോഹിത് ശർമ്മയേയും (0) ശ്രേയസ് അയ്യരേയും (0) ജോഷ് ഹേസിൽവുഡുമാണ് പുറത്താക്കിയത്. സ്കോർ ബോർഡിൽ ഈ സമയം രണ്ട് റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. സ്കോർ - ഇന്ത്യ 5/3 (3.4).


  • 18:47 (IST) 08 Oct 2023
    ഇന്ത്യയുടെ മുൻനിര തകർന്നു; ശക്തമായി തിരിച്ചടിച്ച് കംഗാരുപ്പട

    ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. ഇഷാൻ കിഷനെ (0) മിച്ചെൽ സ്റ്റാർക്കും, രോഹിത് ശർമ്മയേയും (0) ശ്രേയസ് അയ്യരേയും (0) ജോഷ് ഹേസിൽവുഡുമാണ് പുറത്താക്കിയത്. സ്കോർ ബോർഡിൽ ഈ സമയം രണ്ട് റൺസ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. സ്കോർ - ഇന്ത്യ 5/3 (3.4).


  • 18:33 (IST) 08 Oct 2023
    ഇന്ത്യയ്ക്ക് 200 റൺസ് വിജയലക്ഷ്യം; ആദ്യ ഓവറിൽ ഇഷാൻ കിഷൻ പുറത്ത്

    ലോകകപ്പിലെ ആദ്യ മത്സരത്തിൽ 200 റൺസ് വിജയലക്ഷ്യം തേടി ഇന്ത്യൻ ടീം ബാറ്റിങ്ങ് ആരംഭിച്ചു. എന്നാൽ ഇന്നിംഗ്സിലെ നാലാം പന്തിൽ സ്ലിപ്പിൽ കാമറൂൺ ഗ്രീനിന് വിക്കറ്റ് സമ്മാനിച്ച് ഇഷാൻ (0) മടങ്ങി. രോഹിത് ശർമ്മയും (0) വിരാട് കോഹ്ലിയുമാണ് (0) ക്രീസിലുള്ളത്.


  • 17:32 (IST) 08 Oct 2023
    ഓസീസ് നായകനും പുറത്ത്; ഓസീസ് പതറുന്നു, 8 വിക്കറ്റ് നഷ്ടം!

    ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനെ (15) പുറത്താക്കി ഇന്ത്യയ്ക്ക് എട്ടാം വിക്കറ്റ് സമ്മാനിച്ച് പേസർ ജസ്പ്രീത് ബുംറ. നേരത്തെ മിച്ചെൽ മാർഷിനെ (0) പൂജ്യത്തിന് പുറത്താക്കിയ ബുംറയ്ക്ക് വിക്കറ്റ് നേട്ടം രണ്ടായി. രവീന്ദ്ര ജഡേജ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റെടുത്തു. ലോക്കൽ ബോയ് രവിചന്ദ്രൻ അശ്വിനും ഒരു വിക്കറ്റ് വീഴ്ത്തി. സ്കോർ - ഓസ്ട്രേലിയ 170/8 (44.4).


  • 17:03 (IST) 08 Oct 2023
    സ്പിന്നർമാർക്ക് മുന്നിൽ ഓസീസ് പതറുന്നു; 7 വിക്കറ്റ് നഷ്ടം

    ഓസ്ട്രേലിയക്കെതിരെ ചെന്നൈയിൽ എംഎ ചിദംബരം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ആദ്യ ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൽ ഇന്ത്യ മികച്ച നിലയിൽ. 37 ഓവറിൽ 7 മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട് 140/7 എന്ന നിലയിൽ പതറുകയാണ് ഓസ്ട്രേലിയ. സ്പിന്നർ രവീന്ദ്ര ജഡേജയുടെ മാന്ത്രിക സ്പെല്ലിൽ മൂന്ന് ഓസീസ് താരങ്ങളാണ് മുട്ടു മടക്കിയത്. രണ്ടു പേരെ മടക്കി കുൽദീപ് യാദവും മികവ് കാട്ടി.


  • 16:24 (IST) 08 Oct 2023
    നാല് വിക്കറ്റ് നഷ്ടം; ഓസ്ട്രേലിയ പതറുന്നു

    അടുത്തടുത്ത ഓവറുകളിൽ രണ്ട് ഓസീസ് താരങ്ങളെ പുറത്താക്കി ഇന്ത്യയുടെ രവീന്ദ്ര ജഡേജ. 28ാം ഓവറിലെ ആദ്യ പന്തിൽ ഓസീസ് താരം സ്റ്റീവൻ സ്മിത്തിനെ (71 പന്തിൽ 46 റൺസ്) ക്ലീൻ ബൌൾഡാക്കി താരം ഇന്ത്യയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. ഇതിന് പിന്നാലെ 30ാം ഓവറിലെ രണ്ടാം പന്തിൽ ലബുഷാനെ (27) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് ഇന്ത്യയ്ക്ക് നിർണായക മറ്റൊരു ബ്രേക്ക് ത്രൂ കൂടി നൽകി.

    മത്സരം 30ാം ഓവറിലേക്ക് കടക്കുമ്പോൾ 119-4 എന്ന നിലയിൽ പതറുകയാണ് കംഗാരുപ്പട. മികച്ച ഫോമിലായിരുന്ന വാർണറെ (41) കുൽദീപും, മിച്ചെൽ സ്റ്റാർക്കിനെ ബുംറയും പുറത്താക്കിയിരുന്നു. മത്സരത്തിൽ മികച്ച ഓൾറൌണ്ട് പ്രകടനമാണ് ഇന്ത്യ പുറത്തെടുക്കുന്നത്. ഔട്ട് ഫീൽഡിലെ യുവതാരങ്ങളുടെ ഫീൽഡിങ്ങ് മികവും എടുത്തു പറയേണ്ടതാണ്.


  • 15:26 (IST) 08 Oct 2023
    ഓവർ 16.2 - രണ്ടാമത്തെ വിക്കറ്റ് കുൽദീപിന്

    കുൽദീപ് യാദവ് എറിഞ്ഞ 17ാമത് ഓവറിലെ രണ്ടാം പന്തിൽ ബൌളർക്ക് തന്നെ സിംപിൾ ക്യാച്ച് സമ്മാനിച്ച് ഡേവിഡ് വാർണർ മടങ്ങി. 52 പന്തിൽ നിന്ന് 41 റൺസാണ് ഓസീസ് ഓപ്പണർ നേടിയത്.


  • 15:23 (IST) 08 Oct 2023
    ഓവർ 16.2 - രണ്ടാമത്തെ വിക്കറ്റ് കുൽദീപിന്

    കുൽദീപ് യാദവ് എറിഞ്ഞ 17ാമത് ഓവറിലെ രണ്ടാം പന്തിൽ ബൌളർക്ക് തന്നെ സിംപിൾ ക്യാച്ച് സമ്മാനിച്ച് ഡേവിഡ് വാർണർ മടങ്ങി. 52 പന്തിൽ നിന്ന് 41 റൺസാണ് ഓസീസ് ഓപ്പണർ നേടിയത്.


  • 14:32 (IST) 08 Oct 2023
    ബൂം ബൂം ബുംറ; മൂന്നാം ഓവറിൽ മാർഷിനെ പുറത്താക്കി ഇന്ത്യ

    FIRST WICKET!!!! 5-1 (മിച്ചെൽ മാർഷ്, 2.2): മൂന്നാം ഓവറിലെ രണ്ടാം പന്തിൽ മിച്ചെൽ മാർഷിനെ (0) സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ച് കംഗാരുപ്പടയ്ക്ക് ആദ്യ ഷോക്ക് നൽകി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.


  • 14:19 (IST) 08 Oct 2023
    ബൂം ബൂം ബുംറ; മൂന്നാം ഓവറിൽ മാർഷിനെ പുറത്താക്കി ഇന്ത്യ

    FIRST WICKET!!!! 5-1 (മിച്ചെൽ മാർഷ്, 2.2): മൂന്നാം ഓവറിലെ രണ്ടാം പന്തിൽ മിച്ചെൽ മാർഷിനെ (0) സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിലെത്തിച്ച് കംഗാരുപ്പടയ്ക്ക് ആദ്യ ഷോക്ക് നൽകി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ.


Sports

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: