ബെംഗളൂരു: ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്ട്രേലിയ ഫീൾഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അടിമുടി മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ വിശ്രമം അനുവദിച്ച ശിഖർ ധവാനെ രണ്ടാം മത്സരത്തിൽ ഇന്ത്യ തിരിച്ചുവിളിച്ചപ്പോൾ രോഹിത് ശർമ്മയെ പുറത്തിരുത്തി. കെ എൽ രാഹുലാകും ധവാനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുക. ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി എന്നിവർ ടീമിൽ സ്ഥാനം നിലനിർത്തി.
Australia win the toss and elect to bowl first in the final T20I at Bengaluru.
How many runs will #TeamIndia put on board? #INDvAUS pic.twitter.com/2oTgNmFhu2
— BCCI (@BCCI) February 27, 2019
ഓൾറൗണ്ടറായി മായങ്ക് മാർഖണ്ഡെയ്ക്ക് പകരം വിജയ് ശങ്കർ ടീമിൽ മടങ്ങിയെത്തി. ബോളിങ്ങിൽ കഴിഞ്ഞ മത്സരത്തിൽ നിറം മങ്ങിയ ഉമേഷ് യാദവിനെ പുറത്തിരുത്തി സിദ്ധാർത്ഥ് കൗളിനെ ടീമിലുൾപ്പെടുത്തി. യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ എന്നിവർ തന്നെയാകും ഇന്ത്യയുടെ സ്‌പിൻ-പേസ് സഖ്യം.
ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി(നായകൻ), ശിഖർ ധവാൻ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, എം എസ് ധോണി, ക്രുണാൽ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, സിദ്ധാർത്ഥ് കൗൾ, വിജയ് ശങ്കർ