അഡ്ലെയ്ഡ്: അഡ്ലെയ്ഡ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ 7 വിക്കറ്റുകൾ നഷ്ടപ്പെടുത്തി 191 റൺസെടുത്തിട്ടുണ്ട്. ഇന്ത്യൻ ബോളർമാർ ഒരേപോലെ തിളങ്ങുന്ന കാഴ്ചയായിരുന്നു അഡ്ലെയ്ഡിൽ.
ഓപ്പണർമാരായ ആരോൺ ഫിഞ്ചും മർകസ് ഹാരിസും തുടക്കത്തിൽ തന്നെ പുറത്തായിരുന്നു. ഫിഞ്ച് റൺസൊന്നും എടുക്കാതെയാണ് കളം വിട്ടത്. ഇഷാന്ത് ശർമ്മയ്ക്കാണ് വിക്കറ്റ്. 26 റൺസെടുത്ത ഹാരിസിനെ അശ്വിനാണ് വീഴ്ത്തിയത്.
ഇന്ത്യക്കായി ആർ അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഇഷാന്ത് ശർമ്മയും ജസ്പ്രീത് ബുംമ്രയും രണ്ട് വിക്കറ്റും വീഴ്ത്തി. മുരളി വിജയ് പാർട്ട് ടൈം ബോളറായി എത്തിയെങ്കിലും വിക്കറ്റ് വീഴ്ത്താൻ സാധിച്ചിരുന്നില്ല.
Captain Tim Paine is OUT! Ishant Sharma gets his second wicket. Australia 127/6 #TeamIndia #AUSvIND pic.twitter.com/116gt4a8GJ
— BCCI (@BCCI) December 7, 2018
പിന്നാലെ രണ്ടു റൺസെടുത്ത ഖവാജ മാർഷലും പുറത്തായി. അശ്വിനാണ് വിക്കറ്റ്. 28 റൺസെടുത്ത ഖൗജയെ വീഴ്ത്തിയതും അശ്വിനാണ്. പിന്നീട് ഹാൻഡ്സ്കോംബിന്റെ കരുത്തിൽ മുന്നേറിയ ഓസ്ട്രേലിയയുടെ നടുവൊടിച്ചത് ബുംമ്രയായിരുന്നു. 34 റൺസെടുത്ത് ഹാൻഡ്സ്കോംബിനെ വീഴ്ത്തി ഓസ്ട്രേലിയൻ മുന്നേറ്റത്തിന് ബുംമ്ര തടയിട്ടു. പിന്നാലെ അഞ്ചു റൺസെടുത്ത ക്യാപ്റ്റൻ പെയിനിനെ ഇഷാന്ത് ശർമ്മ കൂടാരം കയറ്റി.
Ashwin with the breakthrough after lunch and SMarsh has to go.
Live coverage HERE: //t.co/lTUqyqRMzW #AUSvIND pic.twitter.com/BYFnZKoDWn
— cricket.com.au (@cricketcomau) December 7, 2018
ട്രാവിസ് ഹെഡിന്റെ ബാറ്റിങ് മികവിലാണ് ഇപ്പോൾ ഓസ്ട്രേലിയ മുന്നേറുന്നത്. ഹെഡ് അർധ സെഞ്ചുറി നേടിയിട്ടുണ്ട്.
A half-century for Travis Head at his home ground!#AUSvIND | @Domaincomau pic.twitter.com/YdSWCCechD
— cricket.com.au (@cricketcomau) December 7, 2018
ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 250 ൽ അവസാനിച്ചിരുന്നു. ചേതേശ്വർ പൂജാരുടെ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മുന്‍ നിര ബാറ്റ്സ്മാന്മാരെ നേരത്തെ നഷ്ടപ്പെട്ടതോടെ ഉത്തരവാദിത്വത്തോടെ കളിച്ച പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കുകയായിരുന്നു. 245 പന്തുകള്‍ നേരിട്ട പൂജാര 123 റണ്‍സെടുത്തു പുറത്തായി. ഓസ്ട്രേലിയയില്‍ പൂജാരയുടെ ആദ്യ സെഞ്ചുറിയാണിത്. ഓപ്പണിങ് ബാറ്റ്സ്മാന്മാരായ മുരളി വിജയ്യും കെ.എല്‍.രാഹുലും നായകന് വിരാട് കോഹ്ലിയുമെല്ലാം നേരത്തെ തന്നെ കൂടാരം കയറിയ കളിയില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത് പൂജാരയാണ്.
The stumps went flying as Ishant Sharma gave India the perfect start with the ball.#AUSvIND | @bet365_aus pic.twitter.com/f7bg9MPGWd
— cricket.com.au (@cricketcomau) December 7, 2018
മൂന്ന് റണ്‍സെടുത്തു നില്‍ക്കെ കെ.എല്‍.രാഹുലിനെയാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ട് റണ്‍സ് മാത്രമാണ് രാഹുലിന് എടുക്കാനായത്. ജോഷ് ഹെയ്സല്‍വുഡാണ് രാഹുലിനെ പുറത്താക്കിയത്. പിന്നാലെ മുരളി വിജയ്യേയും ഇന്ത്യയ്ക്ക് നഷ്ടമായി. 22 പന്തില്‍ 11 റണ്‍സുമായാണ് വിജയ് മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു വിജയ്യുടെ വിക്കറ്റ്.
Ash strikes. Gets the 2nd for #TeamIndia #AUSvIND pic.twitter.com/B9J6IkGEU3
— BCCI (@BCCI) December 7, 2018
പിന്നാലെ വന്ന നായകന് വിരാട് കോഹ്ലിക്കും നിലയുറപ്പിക്കാനായില്ല. മൂന്ന് റണ്‍സ് മാത്രമെടുത്താണ് കോഹ്ലി പുറത്തായത്. പാറ്റ് കമ്മിന്‍സാണ് കോഹ്ലിയെ പുറത്താക്കിയത്. ഉപനായകന്‍ അജിങ്ക്യ രഹാനെ 13 റണ്‍സുമായി പുറത്തായി. വീണ്ടും ഹെയിസല്വുഡ് തന്നെ ഇന്ത്യയ്ക്ക് പ്രഹരമേല്‍പ്പിക്കുകയായിരുന്നു.
പിന്നീട് രോഹിത് ശര്മ്മയുമൊത്തു 41-4 എന്ന നിലയില്‍ നിന്നും ഇന്ത്യയെ പിടിച്ചുയര്‍ത്തി കൊണ്ടു വരികയായിരുന്നു പൂജാര. ഇന്ത്യന്‍ ഇന്നിങ്സ് 86 റണ്‍സിലെത്തി നില്‍ക്കെയാണ് രോഹിത് ശര്‍മ്മ പുറത്താകുന്നത്. 37 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. പിന്നീട് ആര്.അശ്വിനെ കൂട്ടുപിടിച്ച പൂജാര പതിയെ ഇന്ത്യയെ കൈപിടിച്ചു നടത്തിക്കുകയായിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook