മൊഹാലി: ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ നാലാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഇന്ത്യ ഉയർത്തിയ 359 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 47.5 ഓവറിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഹാൻഡ്സ്കോമ്പിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ടേർണറുടെയും ബാറ്റിങ്ങ് മികവിലാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.

നേരത്തെ ഇന്ത്യ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തിരുന്നു. മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർമാർ നൽകിയത്. ശിഖർ ധവാൻ സെഞ്ചുറി തികച്ചപ്പോൾ അഞ്ച് റൺസകലെ രോഹിത്തിന് സെഞ്ചുറി നഷ്ടമാവുകയായിരുന്നു. അവസാന ഓവറുകളിൽ പന്തും വിജയ് ശങ്കറും തകർത്തടിച്ചതോടെയാണ് ഇന്ത്യ മികച്ച സ്കോർ കണ്ടെത്തിയത്.

കൂട്ടുകെട്ടിൽ പുത്തൻ ചരിത്രം കുറിച്ച് മുന്നേറിയ രോഹിത്തും ധവാനും ആദ്യ വിക്കറ്റിൽ കൂട്ടിച്ചേർത്തത് 193 റൺസായിരുന്നു. 95 റൺസുമായി രോഹിത് മടങ്ങിയെങ്കിലും ധവാൻ ശതകം തികച്ചു. 115 പന്തിൽ 18 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 143 റൺസാണ് ധവാൻ അടിച്ചെടുത്തത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി പാറ്റ് കമ്മിൻസ് അഞ്ചും റിച്ചാർഡ്സൺ മൂന്നും വിക്കറ്റ് വീഴ്ത്തി.

09.40 PM: ഓസ്ട്രേലിയയ്ക്ക് ജയം

09.20 PM: ഓസ്ട്രേലിയ വിജയതീരത്തിനരികെ. തകർത്തടിച്ച് ടർണർ

09.10 PM:

09.05 PM: ടർണർ ബാറ്റിങ്ങ് നിയന്ത്രണം ഏറ്റെടുക്കുന്നു

09.00 PM: ഓസ്ട്രേലിയയ്ക്ക് ജയിക്കാൻ 46 പന്തിൽ നിന്ന് 77 റൺസ്

08.55 PM: സെഞ്ചുറി പ്രകടനത്തിന് ശേഷം ഹാൻഡ്സ്കോമ്പ് ക്രീസ് വിടുന്നു. യുസ്‌വേന്ദ്ര ചാഹലാണ് താരത്തെ പുറത്താക്കിയത്

08.50 PM:

08.40 PM:

08.30 PM: വെടിക്കെട്ട് ബാറ്റ്സ്മാൻ മാക്സ്വെല്ലിനെ പുറത്താക്കി കുൽദീപ് യാദവ്. ഓസ്ട്രേലിയയ്ക്ക് നാലാം വിക്കറ്റ് നഷ്ടം

08.25 PM: പീറ്റൻ ഹാൻഡ്സ്കോമ്പിന് സെഞ്ചുറി

08.15 PM:

08.05 PM: സെഞ്ചുറി തികയ്ക്കാനാവാതെ ഉസ്മാൻ ഖ്വാജ പുറത്ത്. 99 പന്തിൽ 91 റൺസ് നേടിയാണ് പന്ത് പുറത്താകുന്നത്

07.55 PM: ഉസ്‌മാൻ ഖ്വാജ റിവ്യൂവിൽ രക്ഷപ്പെടുന്നു. കേദാർ ജാദവിന്റെ പന്തിൽ താരം പുറത്തായെന്ന് ഫീൾഡ് അമ്പയർ വിധിച്ചെങ്കിലും റിവ്യൂവിൽ തിരുത്തുകയായിരുന്നു

07.50 PM: 30 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെന്ന നിലയിലാണ്

07.40 PM: 25 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെന്ന നിലയിലാണ്

07.30 PM:

07.20 PM: ഹാൻഡ്സ്കോമ്പിനും അർധസെഞ്ചുറി. 55 പന്തിലാണ് താരം അർധസെഞ്ചുറി തികച്ചത്

07.10 PM: 20 ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 114 റൺസെന്ന നിലയിലാണ്

07.00 PM: ഓസ്ട്രേലിയൻ ടീം സ്കോർ 100 പിന്നിടുന്നു. 18-ാം ഓവറിലാണ് ഓസിസ് ശതകം തികയ്ക്കുന്നത്

06.50 PM: അർധസെഞ്ചുറി തികച്ച് ഉസ്മാൻ ഖ്വാജ. 52 പന്തിൽ നിന്നാണ് തുടർച്ചയായ രണ്ടാം ഏകദിനത്തിലും ഖ്വാജ അർധശതകം പിന്നിട്ടിരിക്കുന്നത്.

06.40 PM: ക്രീസിൽ നിലയുറപ്പിച്ച് ഉസ്മാൻ ഖ്വാജയും ഹാൻഡ്സ്കോമ്പും

06.30 PM: ആദ്യ പത്ത് ഓവർ പിന്നിടുമ്പോൾ ഓസ്ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്

06.20 PM:

06.10 PM: ഷോൺ മാർഷിനെയും മടക്കി ഭുവനേശ്വർ കുമാർ

06.00 PM: ഷോൺ മാർഷ് ക്രീസിൽ

05.55 PM: ഇന്ത്യൻ ഇന്നിങ്സിലെ അവസാന പന്ത് ജസ്പ്രീത് ബുംറ സിക്സ്ർ പറത്തിയപ്പോൾ

05.50 PM: ആദ്യ ഓവറിൽ തന്നെ ഓസിസ് നായകൻ ആരോൺ ഫിഞ്ചിനെ മടക്കി ഭുവനേശ്വർ കുമാർ ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി

05.45 PM: ഇന്ത്യയുടെ ആദ്യ ഓവറെറിയാൻ ഭുവനേശ്വർ കുമാർ

05.40 PM: ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിന്. ഉസ്മാൻ ഖ്വാജയും ആരോൺ ഫിഞ്ചും ഇന്നിങ്സ് ഓപ്പൻ ചെയ്യും

05.15 PM: ഓസ്ട്രേലിയയ്ക്ക് മുന്നിൽ 359 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യൻ ഇന്നിങ്സിന് അവസാനം

ശിഖർ ധവാൻ – 143, രോഹിത് ശർമ്മ – 95, കെ എൽ രാഹുൽ – 26,വിരാട് കോ‌ഹ്‌ലി – 7, കേദാർ ജാദവ് – 10, ഋഷഭ് പന്ത് – 36, വിജയ് ശങ്കർ – 26, കുൽദീപ് യാദവ് – 1, ജസ്പ്രീത് ബുംറ – 6, യുസ്‌വേന്ദ്ര ചാഹൽ – 0, ഭുവനേശ്വർ കുമാർ – 1,

05.13 PM: ഇന്ത്യൻ ഇന്നിങ്സിലെ അവസാന പന്ത് സിക്സർ പായിച്ച് ബുംറ

05.11 PM: നേരിട്ട ആദ്യ പന്തിൽ യുസ്‌വേന്ദ്ര ചാഹലും പുറത്ത്

05.10 PM: 15 പന്തിൽ 26 റൺസ് നേടിയ വിജയ് ശങ്കറു പുറത്ത്

05.07 PM: കുൽദീപ് യാദവ് ക്രീസിൽ

05.06 PM: ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റിൽ ഭുവനേശ്വർ കുമാറിനെ നഷ്ടമാകുന്നു

05.05 PM: തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തി വിജയ് ശങ്കർ ഇന്ത്യൻ സ്കോർ ഉയർത്തുന്നു

04.58 PM: എട്ടാമനായി ഭുവനേശ്വർ കുമാർ

04.55 PM: കേദാർ ജാദവ് പുറത്ത്

04.50 PM: വിജയ് ശങ്കർ ക്രീസിൽ

04.48 PM: ഋഷഭ് പന്തിന്റെ ഇന്നിങ്സിനും അവസാനം. 24 പന്തിൽ 36 റൺസ് നേടിയ പന്ത് കമ്മിൻസിന്റെ പന്തിൽ ഫിഞ്ചിന് ക്യാച്ച് നൽകി പന്ത് പുറത്താവുകയായിരുന്നു

04.45 PM: 45 ഓവർ പിന്നിടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 313 റൺസെന്ന നിലയിലാണ്

04.43 PM:

04.40 PM: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉർന്ന വ്യക്തിഗത സ്കോറിൽ ധവാൻ അഞ്ചാമത്

04.36 PM: ആറാമനായി കേദാർ ജാദവ് ക്രീസിൽ

04.34 PM: ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് നഷ്ടമായി. 31 പന്തിൽ 26 റൺസുമായി കെ എൽ രാഹുലാണ് പുറത്തായത്

04.30 PM: തകർത്തടിച്ച് പന്തും രാഹുലും. ഇന്ത്യ കൂറ്റൻ സ്കോറിലേയ്ക്ക്

04.25 PM: 40 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെന്ന നിലയിലാണ്

04.22 PM: ഋഷഭ് പന്ത് ക്രീസിൽ

04.20 PM: കാര്യമായ സംഭാവന നൽകാൻ കഴിയാതെ ഇന്ത്യൻ നായകൻ വിരാട് കോ‌ഹ്‌‌ലി പുറത്ത്. ഏഴ് റൺസെടുത്ത കോഹ്‌ലി റിച്ചാർഡ്സണിന്റെ പന്തിൽ ക്യാച്ച് നൽകിയാണ് കോഹ്‌ലി മടങ്ങിയത്

04.15 PM:

04.12 PM: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ക്രീസിൽ

04.10 PM: ധവാനും പുറത്ത്. ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി

04.00 PM:

03.50 PM:

03.40 PM: ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് സെഞ്ചുറി. 97 പന്തിൽ നിന്നാണ് ധവാൻ സെഞ്ചുറി തികച്ചത്

03.32 PM: കെ എൽ രാഹുൽ മൂന്നാമനായി ക്രീസിൽ

03.35 PM: സെഞ്ചുറി തികയ്ക്കാനാവാതെ രോഹിത് പുറത്ത്. 92 പന്തിൽ ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 35 റൺസ് നേടിയ രോഹിത് റിച്ചാർഡ്സന്റെ പന്തിൽ ഹാൻഡ്സ്കോമ്പിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്

03.30 PM: 30 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 182 റൺസെന്ന നിലയിലാണ്

03.15 PM:

03.10 PM: ഇന്ത്യൻ ടീം സ്കോർ 150 കടന്നു

03.05 PM: 25 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 148 റൺസെന്ന നിലയിലാണ്

02.58 PM: രോഹിത് ശർമ്മയ്ക്കും അർധസെഞ്ചുറി. 61 പന്തിൽ ഒരു സിക്സിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് രോഹിത് അർധസെഞ്ചുറി തികച്ചത്.

02.52 PM: 20 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 114 റൺസെന്ന നിലയിലാണ്

02.45 PM: രോഹിത് ശർമ്മയും താളം കണ്ടെത്തുന്നു

02.40 PM: ഇന്ത്യൻ ടീം സ്കോർ 100 കടന്നു. പതിനെട്ടാമത്തെ ഓവറിലാണ് ഇന്ത്യ സെഞ്ചുറി തികച്ചത്

02.35 PM:

02.30 PM: പതിനഞ്ച് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 93 റൺസെന്ന നിലയിലാണ്

02.26 PM: ശിഖർ ധവാന് അർധസെഞ്ചുറി.44 പന്തിൽ നിന്നാണ് ധവാൻ അർധശതകം തികച്ചത്

02.15 PM:

02.10 PM: പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 58 റൺസെന്ന നിലയിലാണ്

02.07 PM: ഇന്ത്യൻ സ്കോർ അർധശതകം പിന്നീടുന്നു. ജെയ്സണെ സിക്സർ പറത്തി രോഹിത്താണ് ഇന്ത്യൻ സ്കോർ 50 കടത്തിയത്.

02.05 PM: ഒമ്പതാം ഓവർ മെയ്ഡിനാക്കി മാക്സ്‌വെൽ

01.53 PM: തകർത്തടിച്ച് ധവാൻ. ഇന്ത്യൻ സ്കോർ ഉയരുന്നു

01.45 PM: അഞ്ച് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് നഷടപ്പെടാതെ 23 റൺസെടുത്തിട്ടുണ്ട്

01.35 PM: ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന റെക്കോർഡ് ഇനി ധവാനും രോഹിത്തിനും സ്വന്തം

01.32 PM: ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ബൗണ്ടറി ശിഖർ ധവാന്റെ ബാറ്റിൽ നിന്നും

01.30 PM: ഇന്ത്യ ബാറ്റിങ്ങ് ആരംഭിച്ചു. ഇന്ത്യൻ ഇന്നിങ്സ് ഓപ്പൻ ചെയ്യുന്നത് രോഹിത് ശർമ്മയും ശിഖർ ധവാനും

01.28 PM: ഇന്ത്യൻ ടീം: വിരാട് കോ‌ഹ്‌ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ, കെ എൽ രാഹുൽ, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്.

01.25 PM:

01.20 PM:

01.10 PM:

01.05 PM:

01.00 PM: ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തിരഞ്ഞെടുത്തു.

12.50 PM: മൊഹാലി ഏകദിനത്തിനായി ഛണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം അംഗങ്ങൾ

12.40 PM: മൊഹാലി ഏകദിനത്തിനായി ഛണ്ഡിഗഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾ

12.30 PM: ഇന്ത്യൻ ടീം: വിരാട് കോ‌ഹ്‌ലി, ശിഖർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റയിഡു, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, ഋഷഭ് പന്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook