India vs Australia 1st ODI Live Cricket Score:ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്കോർ. 237 റൺസിന്റെ വിജയലക്ഷ്യമാണ് സന്ദർശകർ ഇന്ത്യയ്ക്ക് മുന്നിൽ വെച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസെടുക്കാനെ സാധിച്ചുള്ളു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ നായകൻ ആരോൺ ഫിഞ്ചിനെ നഷ്ടമായി. ഫിഞ്ചിന്റെ നൂറാം ഏകദിന മത്സരമായിരുന്നു ഇന്ത്യയ്ക്കെതിരെ നടക്കുന്നത്. മാർക്കസ് സ്റ്റോയിനിസിന്റെയും ഖ്വാജയുടെയും ചെറുത്തുനിൽപ്പാണ് ഓസിസിന് സഹായകമായത്. ഖ്വാജ 50 റൺസിനും സ്റ്റോയിനിസ് 37 റൺസിനും പുറത്താവുകയായിരുന്നു.

പിന്നാലെ എത്തിയ മാക്സ്‌വെല്ലും ഓസ്ട്രേലിയയ്ക്കായി പൊരുതിയതോടെ ടീം സ്കോർ ഉയർന്നു. 51 പന്തിൽ 40 റൺസായിരുന്നു മാക്സ്‌വെല്ലിന്റെ സമ്പാദ്യം. അവസാന ഓവറുകളിൽ തകർത്തടിച്ച അലക്സ് ക്യാരിയും കൗൾട്ടർ നില്ലും ഓസ്ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

പത്ത് ഓവറിൽ രണ്ട് മെയ്ഡിനും രണ്ട് വിക്കറ്റും വീഴ്ത്തി 44 റൺസ് മാത്രം വിട്ടു നൽകിയ മുഹമ്മദ് ഷമിയാണ് ഓസ്ട്രേലിയയെ പിടിച്ചുകെട്ടിയത്. ജസ്പ്രീത് ബുംറ, കുൽദീപ് യാദവ് രണ്ടും കേദാർ ജാദവ് ഒരു വിക്കറ്റും ഇന്ത്യയ്ക്കായി വീഴ്ത്തി. ലോകകപ്പ് അടുത്തിരിയ്ക്കുന്ന സാഹചര്യത്തിൽ ഇരു ടീമുകൾക്കും അവസാന ഒരുക്കത്തിനുള്ള അവസരമാണ് പരമ്പര.

ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടിലേയ്ക്ക് രോഹിതും ധവാനും മടങ്ങിയെത്തിയിട്ടുണ്ട്. മധ്യ നിരയിൽ കേദാർ ജാദവും അമ്പാട്ടി റയ്ഡുവും ഇടം പിടിച്ചപ്പോൾ വിക്കറ്റ് കീപ്പറായി എം എസ് ധോണി തന്നെയാണ് എത്തുക.
നേരത്തെ ടി20 പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു.

ബോളിങ്ങിന് നേതൃത്വം നൽകുക ജസ്പ്രീത് ബുംറയാകും. മുഹമ്മദ് ഷമിയും സ്‌പിന്നർ കുൽദീപ് യാദവും ബോളിങ് കരുത്തിന് മൂർച്ഛ കൂട്ടും. രണ്ട് ഓൾറൗണ്ടർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. രവീന്ദ്ര ജഡേജയും വിജയ് ശങ്കറുമാണ് ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർമാർ.

രണ്ട് മത്സരങ്ങളടങ്ങുന്ന പരമ്പര ഓസ്ട്രേലിയ തൂത്തുവാരുകയായിരുന്നു. ഏകദിനത്തിൽ ഇത് ആവർത്തിക്കാതിരിക്കാനാകും ഇന്ത്യ ശ്രമിക്കുക. ബാറ്റിങ് നിര തന്നെയാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. ജസ്പ്രീത് ബുംറ അടങ്ങുന്ന ബോളിങ് നിരയും ശക്തരാണെങ്കിലും റൺസ് വഴങ്ങുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാകും.

ആദ്യ രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വിജയ് ശങ്കര്‍,

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook