കോഹ്‌ലിയുടെ സെഞ്ചുറി പാഴായി; ഓസ്ട്രേലിയയ്ക്ക് 32 റൺസ് ജയം

ഇന്നത്തെ മത്സരം കൂടി ജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും

ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. 32 റൺസിനാണ് സന്ദർശകർ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയർത്തിയ 314 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.2 ഓവറിൽ 281 റൺസിന് പുറത്താവുകയായിരുന്നു. സെഞ്ചുറി നേടിയ നായകൻ വിരാട് കോഹ്‌ലിയ്ക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങാനായുള്ളു.

നേരത്തെ ഓപ്പണർ ഉസ്മാൻ ഖ്വാജയുടെ സെഞ്ചുറിയും നായകൻ ആരോൺ ഫിഞ്ചിന്റെ വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഓസിസിന് മികച്ച സ്കോർ സമ്മാനിച്ചത്. 113 പന്തിൽ നിന്നും 104 റൺസാണ് ഖ്വാജ നേടിയത്. 99 പന്തിൽ 93 റൺസായിരുന്നു ആരോൺ ഫിഞ്ചിന്റെ സമ്പാദ്യം. 47 റൺസ് നേടിയ മാക്സ്‌വെല്ലും മികച്ച പിന്തുണ നൽകിയതോടെ ഓസിസ് മികച്ച സ്കോറിലെത്തുകയായിരുന്നു.

09.13 PM: ഓസ്ട്രേലിയയ്ക്ക് 32 റൺസ് ജയം

09.12 PM: ഓസിസ് നായകൻ ആരോൺ ഫിഞ്ചിന് ക്യാച്ച് നൽകി കുൽദീപ് ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചു

09.10 PM: ജയം 33 റൺസകലെ. ഷമിയും ക്രീസ് വിടുന്നു

09.05 PM: തുടർച്ചയായ രണ്ട് ബൗണ്ടറികൾ പായിച്ച് ഷമി പ്രതീക്ഷ നൽകുന്നു

09.00 PM: ജഡേജയും പുറത്ത്

08.50 Pm: കുൽദീപ് യാദവ് ഇന്ത്യൻ ഇന്നിങ്സിന്റെ ഭാഗമാകും

08.40 PM: ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കാതെ വിജയ് ശങ്കർ പുറത്ത്. 30 പന്തിൽ 32 റൺസ് നേടിയാണ് വിജയ് ശങ്കർ ഇന്നിങ്സ് അവസാനിപ്പിച്ചത്.

08.30 PM: രക്ഷപ്രവർത്തനവുമായി വിജയ് ശങ്കറും ജഡേജയും. ഇന്ത്യ വിജയതീരം തേടുന്നു

08.22 PM: കോഹ്‌ലിയും പുറത്ത്. ഇന്ത്യൻ പ്രതീക്ഷകൾ അവസാനിക്കുന്നു. 95 പന്തിൽ നിന്ന് 123 റൺസ് നേടിയാണ് കോഹ്‌ലി ക്രീസ് വിട്ടത്

08.10 PM:

08.05 PM: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയ്ക്ക് ഏകദിനത്തിലെ 41-ാം സെഞ്ചുറി. നായകന്റെ സെഞ്ചുറി മിികവിൽ ഇന്ത്യ കുതിയ്ക്കുന്നു

07.50 PM: കേദാർ ജാദവും പുറത്ത്. 39 പന്തിൽ 26 റൺസ് നേടിയാണ് ജാദവ് പുറത്തായത്

07.20 Pm: നായകൻ വിരാട് കോഹ്‌ലിയ്ക്ക് അർധസെഞ്ചുറി. കരിയറിലെ അമ്പതാം അർധസെഞ്ചുറിയാണ് കോഹ്‌ലി റാഞ്ചിയിൽ കുറിച്ചത്

07.14 PM: കേദാർ ജാദവ് ക്രീസിൽ

07.10 PM: സാമ്പയ്ക്ക് മുന്നിൽ കീഴടങ്ങി ധോണി. ഇന്ത്യയ്ക്ക് നാലാം വിക്കറ്റും നഷ്ടമായി. 42 പന്തിൽ 26 റൺസ് നേടിയാണ് ധോണി പുറത്തായത്.

06.40 PM: ക്രീസിൽ നിലയുറപ്പിച്ച് കോഹ്‌ലിയും ധോണിയും

06.30 PM: https://malayalam.indianexpress.com/sports/india-vs-australia-ms-dhoni-ravindra-jadeja-run-out-video-ranchi/

06.25 PM: മാക്സ്‌വെല്ലിനെ പുറത്താക്കിയ ധോണി-ജഡേജ തന്ത്രം, വീഡിയോ.
ജഡേജയുടെ ത്രോ, ധോണിയുടെ ‘തലോടല്‍’; റാഞ്ചിയില്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് തെറിച്ചത് ഇങ്ങനെ

06.20 PM: സ്വന്തം നാട്ടിൽ വീണ്ടും പാഡണിഞ്ഞ് എംഎസ് ധോണി. അഞ്ചാം നമ്പരിൽ ബാറ്റിങ്ങിനിറങ്ങി

06.18 PM: ഓസ്ട്രേലിയയ്ക്കായി സെഞ്ചുറി നേടിയ ഉസ്മാൻ ഖ്വാജ

06.13 PM: വീണ്ടും പാറ്റ് കമ്മിൻസ് അറ്റാക്ക്. അമ്പാട്ടി റയിഡുവും പുറത്ത്.

06.07 PM: അമ്പാട്ടി റയിഡു ക്രീസിൽ

06.05 PM: കാര്യമായ ചെറുത്തുനിൽപ്പ് നടത്താതെ രോഹിത്തും മടങ്ങി. പാറ്റ് കമ്മിൻസ് എൽബിഡബ്ല്യുവിലൂടെയാണ് രോഹിത്തിനെ പുറത്താക്കിയത്

06.00 PM: നായകൻ വിരാട് കോഹ്‌ലി ക്രീസിൽ

05.59 PM: മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. റിച്ചാർഡ്സന്റെ പന്തിൽ ധവാന്റെ ഷോട്ട് മാക്സ്‌വെൽ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു

05.56 PM: ഓവറിലെ അവസാന പന്തും സിക്സ് പായിച്ച് രോഹിത്. ഇന്ത്യ തിരിച്ചടിക്കുന്നു

05.54 PM: ഇന്ത്യൻ ഇന്നിങ്സിലെ ആദ്യ ബൗണ്ടറി കണ്ടെത്തി രോഹിത് ശർമ്മ. പാറ്റ് കമ്മിൻസിനെയാണ് രോഹിത് ബൗണ്ടറി പായിച്ചത്

05.50 PM: ആദ്യ ഓവറിൽ ഒരു റൺസ് മാത്രം നേടി ഇന്ത്യ. ക്രീസിൽ നിലയുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യൻ ഓപ്പണർമാർ

05.45 PM: ഇന്ത്യ മറുപടി ബാറ്റിങ്ങിന്. 314 റൺസ് വിജയലക്ഷ്യം പിന്തുടരാൻ ഇറങ്ങുന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്നിങ്ങ്സ് ഓപ്പൻ ചെയ്തു

05.05 PM: ഓസ്ട്രേലിയൻ ഇന്നിങ്സിന് അവസാനം. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 313 റൺസിന് ഓസ്ട്രേലിയൻ ഇന്നിങ്സ് അവസാനിച്ചു

05.00 PM: അവസാന ഓവറെറിയാൻ ജസ്പ്രീത് ബുംറ.

04.58 PM:

04.53 PM: അവസാന ഓവറുകളിൽ തകർത്തടിച്ച് സ്റ്റോയിനിസും ക്യാരെയും

04.45 PM: റൺറേറ്റ് നിയന്ത്രിച്ച് ജസ്പ്രീത് ബുംറയും ഷമിയും. എട്ട് ഓവറിൽ ബുംറ വിട്ടുനൽകിയത് 37 റൺസും ഷമി വിട്ടു നൽകിയത് 32 റൺസും

04.43 PM: സ്റ്റോയിനിസും ക്യാരെയും ക്രീസിൽ

04.37 PM:നേരിട്ട രണ്ടാം പന്തിൽ അക്കൗണ്ട് തുറക്കാതെ പീറ്റർ ഹാൻഡ്സ്കോംബും പുറത്ത്. ഓസിസ് താരത്തിനെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. സ്കോർ 263-5

04.32 Pm: ഷോൺ മാർഷിനെയും മടക്കി കുൽദീപ് യാദവ്. ഓസിസിന് നാലാം വിക്കറ്റും നഷ്ടം

04.25 PM: വെടിക്കെട്ട് ബാറ്റ്സ്മാൻ മാക്സ്‌വെല്ലും പുറത്ത്.31 പന്തിൽ 47 റൺസ് നേടിയ ശേഷമാണ് മാക്സ്‌വെൽ ക്രീസ് വിടുന്നത്

04.20 PM:

04.15 PM:

04.05 PM: സെഞ്ചുറിയ്ക്ക് പിന്നാലെ കളം വിട്ട് ഉസ്മാൻ ഖ്വാജ. ഷമിയുടെ പന്തിൽ ഖ്വാജയെടുത്ത ഷോട്ട് ബുംറ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു

04.02 PM: ഇന്ത്യയ്ക്കെതിരെ സെഞ്ചുറി തികച്ച് ഉസ്‌മാൻ ഖ്വാജ. 108 പന്തിൽ ഒരു സിക്സിന്റെയും പതിനൊന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെയുമാണ് ഖ്വാജ സെഞ്ചുറി തികച്ചത്

3.58 PM: ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാക്സ‌വെൽ. ജഡേജ എറിഞ്ഞ 37-ാം ഓവറിലെ ആദ്യ മൂന്ന് പന്തും ബൗണ്ടറിക്ക് അപ്പുറം

03.50 PM:

03.48 PM: ഓസ്ട്രേലിയൻ ടീം സ്കോർ 200 കടന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 34 ഓവറിൽ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 204 റൺസെന്ന നിലയിലാണ്. 94 റൺസുമായി ഉസ്മാൻ ഖ്വാജയും 9 റൺസുമായി മാക്സ്‌വെല്ലുമാണ് ക്രീസിൽ

03.44 PM: വെടിക്കെട്ട് ബാറ്റ്സ്മാൻ മാാക്സ്‌വെൽ ക്രീസിൽ

03.40 PM: നീണ്ട ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അന്ത്യം കുറിച്ച് കുൽദീപ് യാദവ്. 93 റൺസെടുത്ത് ഓസിസ് നായകൻ ആരോൺ ഫിഞ്ചിനെ കുൽദീപ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

03.30 PM: സെഞ്ചുറിക്കരികിൽ ഓസിസ് ഓപ്പണർമാർ, 30 ഓവർ പിന്നിടുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 186 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ

03.25 PM: റാഞ്ചിയിലും വനിതാദിന ആഘോഷം

03.20 PM: 2018ന് ശേഷം ഓസ്ട്രേലിയയുടെ ഏറ്റവും ഉയർന്ന പാട്നർഷിപ്പാണ് ഫിഞ്ചും ഖ്വാജയും കുറിച്ചിരിക്കുന്നത്

03.15 PM: ഓസ്ട്രേലിയൻ ഇന്നിങ്സിനറെ പാതി ഓവറുകൾ പിന്നിടുമ്പോൾ സന്ദർശകർ വിക്കറ്റ് നഷ്ടപ്പെടാതെ 156 റൺസെന്ന നിലയിൽ

03.10 PM: ഓസ്ട്രേലിയൻ ഇന്നിങ്സ്

03.05 PM: തുടർച്ചയായി ബൗണ്ടറികൾ പായിച്ച് ഫിഞ്ചും ഖ്വാജയും. 22 ഓവറിൽ പിറന്നത് 16 ഫോറും മൂന്ന് സിക്സും

03.00 PM: കഴിഞ്ഞ 22 ഇന്നിങ്സുകൾക്ക് ശേഷം ആദ്യമായാണ് ഫിഞ്ച് ഏകദിനത്തിൽ സെഞ്ചുറി നേടുന്നത്

02.50 PM: ഖ്വാജയ്ക്കും അർധസെഞ്ചുറി. 58 പന്തിൽ നിന്നുമാണ് ഖ്വാജ അർധസെഞ്ചുറി തികച്ചത്.

02.45 PM: 16-ാം ഓവറിൽ ടീം സ്കോർ 100 തികച്ച് ഓസ്ട്രേലിയ

02.40 PM: അർധസെഞ്ചുറി തികച്ച് ഓസിസ് നായകൻ ആരോൺ ഫിഞ്ച്. കരിയറിലെ 19-ാം അർധസെഞ്ചുറിയാണ് ഫിഞ്ച് ഇന്ന് ഇന്ത്യയ്ക്കെതിരെ നേടിയത്.

02.30 PM: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം കളിക്കുന്നത് ആർമി ക്യാപ്പണിഞ്ഞ്. പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീരജവാന്മാർക്ക് ആദരമർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ ആർമി ക്യാപ് ധരിച്ച് കളിക്കുന്നത്.

02.15 PM: കമന്റേറ്റർമാർക്കും ആർമി ക്യാപ്പ്

02.02 PM: മെല്ലെ തുടങ്ങി ഓസിസ് ഓപ്പണർമാർ.

01.30 PM: ഓസ്ട്രേലിയ ബാറ്റിങ്ങിന്. ആദ്യ ഓവറെറിയാൻ മുഹമ്മദ് ഷമി

01.00 PM: മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചു

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, അമ്പാട്ടി റയിഡു, എം.എസ്.ധോണി, കേദാർ ജാദവ്, വിജയ് ശങ്കർ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ.

ആദ്യ രണ്ട് മത്സരങ്ങളിലും വിജയത്തിലെത്തിച്ച ടീമിനെ ഇന്ത്യ നിലനിർത്തിയിട്ടുണ്ട്. രോഹിത് ശർമ്മയും ശിഖർ ധവാനും ഇന്ത്യൻ ഇന്നിങ്സ് ആരംഭിക്കും. ബോളിങ്ങിൽ ഇന്ത്യ കരുത്ത് തെളിയിച്ചു കഴിഞ്ഞു. ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും മിന്നും ഫോമിലാണ്. മികച്ച ഓൾറൗണ്ടർമാരാണ് ടീമിന്റെ മറ്റൊരു കരുത്ത്. കേദാർ ജാദവും വിജയ് ശങ്കറും ബാറ്റിലും ബോളിലും തിളങ്ങി കഴിഞ്ഞു. ജഡേജയും ഒട്ടും പിന്നിലല്ല.

മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയുടെ നാട്ടിലാണ് മത്സരമെന്ന പ്രത്യേകതയുമുണ്ട്. ഒരുപക്ഷെ റാഞ്ചിയിൽ ഇന്ത്യൻ കുപ്പായത്തിൽ താരം കളിക്കുന്ന അവസാന മത്സരം കൂടിയാകും നാളത്തേത്. അതുകൊണ്ട് തന്നെ എല്ലാ കണ്ണുകളും ധോണിയിലാകും എന്ന കാര്യത്തിൽ സംശയമില്ല. പുതുവർഷത്തിൽ മികച്ച ഫോമിൽ തുടരുന്ന ധോണി ഇന്ന് സ്വന്തം നാട്ടിൽ കത്തി കയറുമോയെന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്. ധോണിയുടെ മികവിൽ ഇന്ത്യ വിജയിക്കുന്നത് കാണാൻ തന്നെയാകും കാണികൾ ഗ്യാലറിയിലേയ്ക്ക് ഒഴുകിയെത്തുക.

നേരത്തെ ആദ്യ രണ്ട് മത്സരങ്ങളും സ്വന്തമാക്കിയ ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. ഇന്നത്തെ മത്സരം കൂടി ജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും. അഞ്ച് മത്സരങ്ങൾ അടങ്ങുന്നതാണ് ഏകദിന പരമ്പര.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia live cricket score ind vs aus live streaming 3rd odi ranchi india won toss

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express