പെർത്തിൽ കീഴടങ്ങി ഇന്ത്യ; പരമ്പരയിൽ ഒപ്പമെത്തി ഓസ്ട്രേലിയ

കളിയുടെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയമുറപ്പിക്കാൻ 175 റൺസ് കൂടി വേണമെന്നിരിക്കെയാണ് 28 റൺസ് കൂട്ടി ചേർക്കുന്നതിനിടയിൽ അവശേഷിച്ച അഞ്ച് വിക്കറ്റുകൾ കൂടി ഇന്ത്യ വലിച്ചെറിഞ്ഞത്

ind vs aus, ind vs aus live score, live cricket online, live cricket, cricket,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്, live cricket score, india vs australia, india vs australia 2nd test live score, india vs australia, india vs australia live score, cricket score, sony ten 3, sony six, sony six live, sony liv, sony liv live cricket, live cricket streaming, ind vs aus test live score, india vs australia live score, india vs australia test, india vs australia test live score, india vs australia live streaming, live cricket streaming, india vs australia cricket streaming, cricket score, live cricket score, ind vs aus live streaming, live cricket match watch online, india vs australia live streaming

പെർത്ത്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് പരാജയം. 146 റൺസിനാണ് ഓസ്ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്. അഞ്ച് വിക്കറ്റിന് 112 റൺസെന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 140 റൺസെടുക്കാനേ സാധിച്ചുള്ളൂ. കളിയുടെ അവസാന ദിനമായ ഇന്ന് ഇന്ത്യക്ക് ജയമുറപ്പിക്കാൻ 175 റൺസ് കൂടി വേണമെന്നിരിക്കെയാണ് 28 റൺസ് കൂട്ടി ചേർക്കുന്നതിനിടയിൽ അവശേഷിച്ച അഞ്ച് വിക്കറ്റുകൾ കൂടി ഇന്ത്യ വലിച്ചെറിഞ്ഞത്.

നേരത്തെ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സ് 243 ന് അവസാനിച്ചിരുന്നു. ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്കെതിരെ 43 റൺസിന്റെ ലീഡാണ് ഓസീസ് നേടിയത്. ഇതോടെയാണ് ഇന്ത്യക്ക് മുന്നിൽ 287 റൺസിന്റെ വിജയലക്ഷ്യം ഓസ്ട്രേലിയ ഉറപ്പിച്ചത്.

എന്നാൽ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് ബോളിങ്ങിന് അനുകൂലമായ പിച്ചിൽ കാര്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. ഇന്ത്യ അക്കൗണ്ട് ചെയ്യുന്നതിന് മുമ്പ് ഓപ്പണർ ലോകേഷ് രാഹുൽ പുറത്തായി. പിന്നാലെ നാല് റൺസ് നേടിയ ചേതേശ്വർ പൂജാരയും പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി.

നായകൻ വിരാട് കോഹ്‍ലിക്കും കാര്യമായ ചെറുത്തുനിൽപ്പ് നടത്താൻ ആകാതെ വന്നതോടെ 48 റൺസിൽ ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. 30 റൺസെടുത്ത രഹാനെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഹെയ്സൽ വുഡിന് മുന്നിൽ താരത്തിന്റെ ഇന്നിങ്സ് അവസാനിച്ചു.

അവസാന ദിനമായ ഇന്ന് ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് തുടക്കത്തിൽ നഷ്ടമായത്. പിന്നാലെ എത്തിയ ഉമേഷ് യാദവ് രണ്ട് റൺസിനും പുറത്തായി. 30 റൺസ് നേടി പ്രതീക്ഷ നൽകിയ പന്തിനെ ലിയോൺ പുറത്താക്കുകയായിരുന്നു. ഇഷാന്തും ബുംറയും റൺസെടുക്കാതെ പുറത്തായതോടെ ഇന്ത്യക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ നാല് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയിൽ ഓരോ വിജയം വീതം നേടി ഇരു ടീമുകളും ഒപ്പമെത്തി.

രണ്ടാം ഇന്നിങ്സിൽ ഉസ്മാൻ ഖ്വാജയുടെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയുടെ ലീഡ് ഉയർത്തിയത്. ഖ്വാജ 72 റൺസെടുത്തു. ക്യാപ്റ്റൻ ടിം പെയ്ൻ 37 റൺസും ആരോൺ ഫിഞ്ച് 25 റൺസെടുത്തും പുറത്തായി. മർക്കസ് ഹാരിസ് 20 റൺസെടുത്തു. ഇന്ത്യക്കായി മുഹമ്മദ് ഷമി ആറു വിക്കറ്റ് വീഴ്ത്തി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia live cricket score 2nd test day 5 ind vs aus live

Next Story
ആശങ്കയുടെ അഞ്ചാം ദിനം; ഇന്ത്യക്ക് പ്രതീക്ഷ നൽകി പന്തും വിഹാരിയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express