ബെംഗലൂരു: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ അഭിനവ് മുകുന്ദാണ് അക്കൗണ്ട് തുറക്കും മുൻപ് മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്തായത്. നേരിട്ട എട്ടാമത്തെ പന്തിൽ അഭിനവിനെ സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുരുക്കി.

ആദ്യ ടെസ്റ്റിലെ കനത്ത പരാജയത്തിന് ശേഷം ഇന്ത്യ ബെംഗലൂരുവിൽ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തിയാണ് ഇറങ്ങിയത്. ടീമിൽ രണ്ട് മാറ്റങ്ങളാണ് ഉള്ളത്. പരിക്കേറ്റ് മുരളി വിജയ്ക്ക് പകരമാണ് അഭിനവ് മുകുന്ദിനെ ടീമിൽ ഉൾപ്പെടുത്തിയത്. ജയന്ത് യാദവിനെ മാറ്റി പകരം കരുൺ നായരെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്താൻ ഇറക്കി.

ലോകേഷ് രാഹുൽ, ചേതേശ്വർ പൂജാര എന്നിവരാണ് ഇപ്പോൾ ക്രീസിലുള്ളത്. 20 ഓവറിൽ 51 റൺസ് ആണ് നേടിയത്. ലോകേഷ് രാഹുൽ 38 ഉം, ചേതേശ്വർ പൂജാര 11 ഉം റൺസ് നേടിയിട്ടുണ്ട്. പരന്പരയിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യയ്ക്ക് ഈ മത്സരം മാനം കാക്കാനുള്ളതാണ്. ആദ്യ ടെസ്റ്റിൽ നായകൻ വിരാട് കോഹ്‌ലിയടക്കം എല്ലാ ബാറ്റ്സ്മാന്മാരും ഓസീസ് ബൗളിംഗ് നിരയോട് പൊരുതി നിൽക്കുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ