അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ ടീമിന് ചിന്തിക്കാനാവില്ല. ഇന്നു കളി കൈവിട്ടാൽ പരമ്പര ഇന്ത്യക്ക് നഷ്ടമാകും. അഡ്‌ലെയ്ഡിൽ ടോസ് നേടിയ ഓസ്ട്രേലിയയാണ് ബാറ്റിങ് തിരഞ്ഞെടുത്ത്. എന്നാൽ ഓസ്ട്രേലിയയെ തുടക്കത്തിൽ തന്നെ വരിഞ്ഞു കെട്ടി ഇന്ത്യൻ നിര.

Also Read: അതിവേഗം സച്ചിന് പിന്നാലെ കുതിച്ച് കോഹ്‍ലി; ഏകദിനത്തിൽ പുതിയ നേട്ടവുമായി ഇന്ത്യൻ നായകൻ

ബോളിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യൻ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയും റൺസ് വിട്ടുകൊടുക്കാതെ ഫീൽഡിങ്ങിൽ ശ്രദ്ധിച്ചും ഇന്ത്യൻ ടീം ഒന്നടങ്കം അഡ്‌ലെയ്ഡിൽ ജയത്തിനായുള്ള ശ്രമത്തിലാണ്.

Also Read: ‘നാന്‍ വീഴ്‌വേന്‍ എന്‍ട്ര് നിനൈത്തായോ?’; അഡ്‌ലെയ്ഡില്‍ ‘എംഎസ് ക്ലാസിക്’

ഓസ്ട്രേലിയൻ നിരയിൽ ഓപ്പണർമാരായ അലക്സ് കാറെയെയും ആരോൺ ഫിഞ്ചിനെയും തുടക്കത്തിൽ തന്നെ ഇന്ത്യൻ ടീം കൂടാരം കയറ്റി. 18 റൺസെടുത്ത കാറയെ മുഹമ്മദ് ഷമിയും 6 റൺസെടുത്ത ഫിഞ്ചിനെ ഭുവനേശ്വർ കുമാറുമാണ് പുറത്താക്കിയത്. പിന്നീട് ഉസ്‌മാൻ ഖ്വാജയും ഷോൺ മാർഷും ചേർന്ന് ഓസിസിനെ മുന്നോട്ടു നയിക്കുന്നതിനിടെയാണ് രവീന്ദ്ര ജഡേജയുടെ റൺഔട്ടിലൂടെ ഖ്വാജ പുറത്താകുന്നത്.

Also Read: സിക്സടി വീരൻ രോഹിത്; ഗെയിലിനെ പിന്തള്ളി പുത്തൻ റെക്കോർഡ്

കുൽദീപിന്റെ ബോളിലായിരുന്നു ജഡേജയുടെ കിടിലൻ റൺഔട്ട്. ജഡേജയുടെ നേരിട്ടുള്ള ഏറിലായിരുന്നു ഖ്വാജ റൺഔട്ടായത്. ബോൾ ജഡേജയുടെ കൈയ്യിൽ ബോൾ കിട്ടിയതും എറിഞ്ഞതും വിക്കറ്റ് തെറിച്ചതും നിമിഷങ്ങളുടെ വ്യത്യാസത്തിലായിരുന്നു.

ഇന്ത്യന്‍ നിരയില്‍ ഖലീല്‍ അഹമ്മദിന് പകരം മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറാജിന്റെ അരങ്ങേറ്റ മത്സരം കൂടിയാണിത്. അതേസമയം, ഓസ്‌ട്രേലിയന്‍ ഇലവനില്‍ മാറ്റമില്ല. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ ആണ് മുന്നില്‍. ഇന്ന് ജയിച്ചാല്‍ അവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

Also Read: രഞ്ജി ട്രോഫി: ഗുജറാത്തിനെ പിടിച്ചുകെട്ടി കേരളം

ഇന്ത്യൻ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റായിഡു, ദിനേശ് കാർത്തിക്, എം.എസ്.ധോണി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ