ബ്രി​സ്റ്റോ​ൾ: വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ആറാം മത്സരത്തിനിറങ്ങിയ ഇന്ത്യ ഓസ്ട്രേലിയയോട് എട്ട് വിക്കറ്റിന് പരാജയപ്പെട്ടു. 227 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് മെഗ് ലാന്നിംഗസിന്റെ 76 റണ്‍സ് മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

ഇന്ത്യക്കായി നാ​യി​ക മി​ഥാ​ലി രാ​ജി​ന്‍റെ ലോ​ക റി​ക്കാ​ർ​ഡ് പ്രകടനവും ഓ​പ്പ​ണ​ർ പു​നം റൗ​ത്തി​ന്‍റെ സെ​ഞ്ചു​റിയും പിറന്നെങ്കിലും വിജയം മാത്രം അകന്നു നിന്നു. ഓസീസിനായി എ​ല്ലി​സി പെ​റി​ (60), നി​ക്കോ​ളി ബെ​ൽ​ട്ട​ണ്‍ (36), ബെ​ത് മൂ​ണി​ (45) എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.

നേ​ര​ത്തെ ഓ​പ്പ​ണ​ർ പു​നം റൗ​ത്തും (106), ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജു​മാ​ണ് (67) ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ ന​ൽ​കി​യ​ത്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് തു​ട​ക്ക​ത്തി​ലേ തി​രി​ച്ച​ടി ല​ഭി​ച്ചു. സ്മൃ​തി മ​ന്ദാന 10 പ​ന്തി​ൽ മൂ​ന്ന് റ​ൺ​സു​മാ​യി തി​രി​ച്ചു​ക​യ​റി. ഒ​മ്പ​ത് റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ദ്യ വി​ക്ക​റ്റ് വീ​ഴു​ന്ന​ത്. ഇ​തോ​ടെ ക്രീ​സി​ൽ ഒ​ത്തു ചേ​ർ​ന്ന റൗ​ത്തും ക്യാ​പ്റ്റ​നും ഇ​ന്ത്യ​ൻ സ്കോര്‍ ഉയര്‍ത്തിയെങ്കിലും പിന്നാലെ വന്നവര്‍ക്ക് ക്രീസില്‍ ഇടറിവീഴുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്. ന്യൂസിലെന്റിനെതിരെ നടക്കുന്ന അടുത്ത മത്സരമാവും ഇന്ത്യയുടെ സെമി ഭാവി നിര്‍ണയിക്കുക.

അന്താരാഷ്ട്ര ഏകദിന വനിതാ ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് ഇന്ന് ഇന്ത്യന്‍ നായിക മിഥാലി രാജ് നേടിയത്. 164 ഇന്നിംഗ്സുകളില്‍ നിന്നും ആറായിരം റണ്‍സാണ് മിഥാലി മറികടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ