ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ടെസ്റ്റ് ഡിസംബർ 26ന് മെൽബണിൽ ആരംഭിക്കും. പരമ്പരയിൽ ഒരോ മത്സരങ്ങൾ വീതം വിജയിച്ച് സമനില പാലിക്കുന്ന ഇരു ടീമുകൾക്കും പരമ്പര നേട്ടത്തിന് വിജയം അനിവാര്യമാണ്. പ്രത്യേകിച്ച് ഓസിസ് മണ്ണിലെ ആദ്യ പരമ്പര വിജയം ലക്ഷ്യംവയ്ക്കുന്ന ഇന്ത്യക്ക്.
ടെസ്റ്റ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യൻ ടീമിൽ നിർണ്ണായക മാറ്റങ്ങൾ നിർദേശിച്ചിരിക്കുകയാണ് ഓസിസ് ഇതിഹാസം മൈക്ക് ഹസ്സി. ഓൾറൗണ്ടർ ഹാർദ്ദിക് പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് മൈക്ക് ഹസ്സിയുടെ അഭിപ്രായം. പാണ്ഡ്യയുടെ വരവ് ഇന്ത്യൻ ടീമിന് മുതൽക്കൂട്ടാകുമെന്നാണ് ഹസ്സിയുടെ നിരീക്ഷണം.
Read Also: ഇന്ത്യൻ പരിശീലക സ്ഥാനം ഗാരി കിർസ്റ്റന് നഷ്ടമാകാൻ കാരണം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
“പെർത്തിലെ പിച്ചിൽ നിന്നും ഒരുപാട് വ്യത്യാസമുള്ളതാണ് മെൽബണിലേത്. എന്രെ അഭിപ്രായത്തിൽ ഇന്ത്യൻ ബോളർമാർ മികച്ച പ്രകടനമാണ് ഈ പരമ്പരയിൽ ഉടനീളം പുറത്തെടുത്തത്. അഡ്ലെയ്ഡിലും പെർത്തിലും ഒരുപാട് ഓവറുകൾ അവർക്ക് എറിയേണ്ടി വന്നു. ഹാർദ്ദിക് പാണ്ഡ്യ മിച്ചൽ മാർഷിനെ പോലെയാണ്. ഫോമിലുള്ളപ്പോൾ ഒരു ബോളറെ കൂടിയാണ് ടീമിന് ലഭിക്കുന്നത്. ഇത് മറ്റ് താരങ്ങളുടെ ജോലിഭാരം കുറയ്ക്കും,” മൈക്ക് ഹസ്സി പറഞ്ഞു.
Read Also: ‘തഴയാൻ മാത്രം ഞാൻ എന്ത് പിഴച്ചു’: മനോജ് തിവാരി
പെർത്തിലും അഡ്ലെയ്ഡിലും നാല് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ അഡ്ലെയ്ഡിലെ വിജയം പെർത്തിലാവർത്തിക്കാൻ ഇന്ത്യക്ക് സാധിച്ചില്ല. സ്പിന്നറുടെ അഭാവമാണ് ഇന്ത്യക്ക് തിരിച്ചടിയായതെന്നും ഹസ്സി പറഞ്ഞു. എന്നാൽ നാല് പേസർമാരെ ഇറക്കിയ തന്ത്രം തെറ്റല്ലെന്നും ഹസ്സി കൂട്ടിച്ചേർത്തു.
Read Also: ‘ഇതിപ്പോ ലാഭായല്ലോ’; യുവിയെ മുംബൈയിൽ എത്തിച്ച ശേഷം അംബാനി പുത്രന്റെ പ്രതികരണം