കൊൽക്കത്ത: ഭുവനേശ്വർ കുമാറിന്റെ ബാറ്റിങ്ങ് മികവിനെക്കുറിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി നാം ചർച്ച ചെയ്യുന്നുണ്ട്. ഒരു മികച്ച ഔൾറൗണ്ടറാകാനുള്ള മികവ് ഭുവനേശ്വർ കുമാറിന് ഉണ്ടെന്ന് കമന്ററേറ്റർമാർ പോലും വിലയിരുത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്കായി ബാറ്റ്കൊണ്ട് ഒരു മികച്ച പ്രകടനം പുറത്തെടുക്കാൻ ഭുവിക്ക് കഴിഞ്ഞു. എന്നാൽ ഇതിനിടെ ഭൂവിയുടെ ബാറ്റിന്റെ ചൂട് ഹർദ്ദിഖ് പാണ്ഡ്യ അറിഞ്ഞു.

നൈഥൻ​ കോർട്ടർനൈലിന്റ് പന്തിൽ ഭുവനേശ്വർ കുമാർ തൊടുത്ത ഒരു സ്ട്രൈറ്റ് ഡ്രൈവാണ് പാണ്ഡ്യക്ക് പണികൊടുത്തത്. ഭുവിയുടെ ബാറ്റിൽ നിന്ന് പറന്ന പന്ത് പാണ്ഡ്യയുടെ ഹെൽമ്മറ്റ് ഗ്രില്ലിലാണ് പതിച്ചത്. പന്ത് കൊണ്ടതിന്റെ ആഘാതത്തിൽ പാണ്ഡ്യ നിലത്തേക്ക് വീണു. ഉടൻ തന്നെ എല്ലാവരും പാണ്ഡ്യയ്ക്ക് അരികിലേക്ക് ഓടിയെത്തി.

ഇന്ത്യൻ ടീമിന്റെ ഫിസോയോ ഉടൻ തന്നെ പാണ്ഡ്യയെ പരിശോധിക്കാനും എത്തി. എന്നാൽ ഹെൽമറ്റിന്റെ ഗ്രില്ലിൽ തട്ടിയത്കൊണ്ട് വലിയ അപകടത്തിൽ നിന്നും പാണ്ഡ്യ രക്ഷപ്പെട്ടു. 20 റൺസ് വീതം എടുത്ത ഇരുവരും ചേർന്നാണ് ഇന്ത്യൻ സ്കോർ 250 കടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ