മുംബൈ : ഓസ്ട്രേലിയക്ക് എതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ഓപ്പണർ മുരളി വിജയിയെ ടീമിൽ നിലനിർത്തിയിട്ടുണ്ട്. അതേസമയം പരിക്കിന്റെ പിടിയിലായ ഔൾറൗണ്ടർ ഹർദ്ദിഖ് പാണ്ഡ്യയെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാൽ ടെസ്റ്റ് ടീമിൽ സ്ഥിരാംഗങ്ങൾ ആയിരുന്നു രോഹിത് ശർമ്മ, മുഹമ്മദ് ഷമി എന്നിവർക്ക് പരിക്ക് ഭേതമായെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചെങ്കിലും ഇവർ ഫിറ്റ്നെസ് തെളിയിച്ചിട്ട് മതി ടീമിലേക്ക് പരിഗണിച്ചാൽ മതി എന്നാണ് സെലക്ടർമാർ സ്വീകരിച്ച നിലപാട്.

ടീം അംഗങ്ങൾ : വിരാട് കോഹ്‌ലി, മുരളി വിജയ്, കെ.എൽ രാഹുൽ, ചേതേശ്വർ പൂജാര, അജിൻകെ രഹാനെ, കരുൺ നായർ, അഭിനവ് മുകുന്ദ്, വൃദ്ധിമാൻ സാഹ, രവിചന്ദൻ അശ്വിൻ, രവീന്ദർ ജഡേജ, കുൽദീപ് യാദവ്, ജയന്ത് യാദവ്, ഭുവനേശ്വർ കുമാർ, ഇശാന്ത് ശർമ്മ, ഉമേഷ് യാദവ്.


മാർച്ച് 16 നാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്, അവസാന മത്സരം മാർച്ച് 25 നും നടക്കും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ