ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നിലവിൽ 13 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്തിമ ഇലവനെ മത്സര ദിനം മാത്രമേ പ്രഖ്യാപിക്കൂ. കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യൻ പേസ് നിരയിലെ നിർണായക സാന്നിധ്യമായിരുന്ന ഇഷാന്ത് ശർമ്മ നാലാം ടെസ്റ്റിനുള്ള ടീമിൽ ഇടം പിടിച്ചില്ല.
കുഞ്ഞു ജനിച്ചതോടെ ഓസ്ട്രേലിയയില് നിന്ന് താല്ക്കാലിക ഇടവേളയെടുത്ത് ഇന്ത്യയിലെത്തിയിരിക്കുന്ന രോഹിത് ശർമ്മയും ടീമിലില്ല. കളിക്കുമോയെന്ന കാര്യം വ്യക്തമല്ലെങ്കിലും ആർ.അശ്വിൻ ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ തിളങ്ങിയ മായങ്ക് അഗർവാൾ ടീമിലുണ്ട്.
മൂന്ന് പേസർമാർ ഇന്ത്യൻ ടീമിൽ കളിക്കുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവർ ടീമിലിടം പിടിച്ചു കഴിഞ്ഞു. ജഡേജയ്ക്കൊപ്പം അശ്വിനോ കുൽദീപോ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ.എൽ.രാഹുൽ ഓപ്പണിങ്ങിലേക്ക് മടങ്ങിയെത്തുമോയെന്നാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്.
നാല് മത്സരങ്ങൾ അടങ്ങുന്ന ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയാണ് മുന്നിൽ. രണ്ട് മത്സരങ്ങൾ ഇന്ത്യ ജയിച്ചപ്പോൾ ഒരു മത്സരം ഓസ്ട്രേലിയയാണ് ജയിച്ചത്. ഡിഡ്നിയിൽ ജയിക്കാനായാൽ ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ പരമ്പര നേട്ടമാണ് ഇന്ത്യ കൈവരിക്കുക.
India name 13-man squad for SCG Test: Virat Kohli (C), A Rahane (VC), KL Rahul, Mayank Agarwal, C Pujara, H Vihari, R Pant, R Jadeja, K Yadav, R Ashwin, M Shami, Jasprit Bumrah, Umesh Yadav
A decision on R Ashwin's availability will be taken on the morning of the Test #AUSvIND pic.twitter.com/4Lji2FExU8
— BCCI (@BCCI) January 2, 2019
ഇന്ത്യൻ ടീം: വിരാട് കോഹ്ലി (നായകൻ), അജിങ്ക്യ രഹാനെ (ഉപ നായകൻ), കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ.അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്.