Latest News
കോവിഡ് മരണം 40 ലക്ഷം കടന്നു; കൂടുതല്‍ ഇന്ത്യ, അമേരിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം
സംവിധായകന്‍ സച്ചി ഓര്‍മയായിട്ട് ഒരു വര്‍ഷം

അർധസെഞ്ചുറിയുമായി കോഹ്‌ലിയുടെ രക്ഷാപ്രവർത്തനം; ആദ്യ ദിനം ഇന്ത്യ 233/6

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ കോഹ്‌ലിയുടെ പ്രതീക്ഷകൾക്ക് രണ്ടാം പന്തിൽ തന്നെ തിരിച്ചടി കിട്ടി

അഡ്‌ലെയ്‌ഡ്:ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. മൂന്നക്കം കടക്കുന്നതിനിടയിൽ മൂന്ന് മുൻനിര വിക്കറ്റുകളും വീണ ഇന്ത്യ നായകൻ കോഹ്‌ലിയുടെ അർധസെഞ്ചുറി മികവിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 233 റൺസെന്ന നിലയിൽ.

ഓപ്പണർമാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിനിടയിൽ പുജാരയും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ നായകൻ കോഹ്‌ലിയുടെ പ്രതീക്ഷകൾക്ക് രണ്ടാം പന്തിൽ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാൻ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാർക്ക് തെറിപ്പിച്ചു.

17 റൺസെടുത്ത മായങ്കിനെ കമ്മിൻസ് പുറത്താക്കുമ്പോൾ ഇന്ത്യൻ ടീം സ്കോർ 32ൽ എത്തിയതെയുള്ളു. നായകൻ കോഹ്‌ലിയെ കൂട്ടുപിടിച്ച് ചേതേശ്വർ പുജാര രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ക്രീസിൽ നിലയുറപ്പിക്കാൻ സാധിച്ചില്ല. 160 പന്തിൽ 43 റൺസെടുത്ത പുജാരയെ ലിയോൺ ലബുഷെയ്നിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

പിന്നാലെ എത്തിയ ഉപനായകൻ അജിങ്ക്യ രഹാനെ കോഹ്‌ലിക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർബോർഡ് ചലിച്ചു. 74 റൺസെടുത്ത കോഹ്‌ലി റൺഔട്ടാവുകയായിരുന്നു. മൂന്ന് ഫോറും ഒരു സിക്സും അടക്കം 42 റൺസ് നേടിയ രഹാനെയും കാര്യമായ സംഭാവന നൽകി. എന്നാൽ 16 റൺസുമായി ഹനുമ വിഹാരി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ആദ്യദിനം കളി അവസാനിക്കുമ്പോൾ 15 റൺസുമായി അശ്വിനും 9 റൺസെടുത്ത വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ്, നഥാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: India vs australia first test score card live updates pink ball test

Next Story
വിജയവഴിയിൽ തിരിച്ചെത്തി എടികെ മോഹൻ ബഗാൻ; ഗോവൻ തോൽവി ഒരു ഗോളിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express