വിക്കറ്റിന് പിന്നിലും വിക്കറ്റിന് ഇടയിലും വേഗതയിൽ മുൻ ഇന്ത്യൻ നായകൻ എം.എസ്.ധോണിയുടെ മികവ് മുമ്പ് പലവട്ടം ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുള്ളതാണ്. ഓരോ മത്സരത്തിലും സമാനമായ പ്രകടനങ്ങൾകൊണ്ട് താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇത്തരത്തിൽ ധോണിയുടെ മിന്നൽ സ്റ്റംമ്പിങ്ങിന് മൂന്നാം ഏകദിനം നടക്കുന്ന മെൽബണും വേദിയായി. ഷോൺ മാർഷാണ് ധോണിയുടെ വേഗതയ്ക്ക് മുന്നിൽ കീഴടങ്ങി കൂടാരം കയറിയത്.

Also Read: ഫിഞ്ചിനെ പുറത്താക്കാന്‍ ഭുവിയുടെ ചെവിയില്‍ ധോണിയുടെ ‘ഗീതോപദേശം’; ഫലം ഉടനടി

നേരത്തെ ഓസ്ട്രേലിയൻ ഇന്നിങ്സിൽ ഷോൺ മാർഷിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് ധോണിയുടെ പരിഹാരം കൂടിയായിരുന്നു മാർഷിന്റെ പുറത്താകൽ. യുസ്‍വേന്ദ്ര ചാഹലിന്റെ പന്തിൽ പുറത്തേക്കിറങ്ങി പുറത്തായതിന് പിന്നാലെ ഒരു നാണക്കേടിന്റെ റെക്കോർഡ് കൂടി മാർഷിന്റെ പേരിൽ കുറിയ്ക്കപ്പെട്ടു.

Also Read: മെൽബണിലും ചരിത്രമെഴുതി എം എസ് ധോണി; നേട്ടത്തിൽ എത്തുന്ന നാലമത്തെ ഇന്ത്യൻ താരം

ഏറ്റവും കൂടുതൽ തവണ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ താരമായാണ് മാർഷ് മാറിയത്. ഇത് ആറാമത്തെ തവണയാണ് മാർഷ് സ്റ്റംമ്പിങ്ങിലൂടെ പുറത്താകുന്നത്. ഇതോടെ ഇംഗ്ലണ്ടിന്റെ നാസർ ഹുസൈന് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് മാർഷ് എത്തി. എട്ട് തവണയാണ് നാസർ സ്റ്റംമ്പിങ്ങിലൂടെ പുറത്തായത്.

Also Read: ഓസീസ് മണ്ണിൽ കംഗാരുക്കളെ എറിഞ്ഞിട്ട് ചരിത്രം കുറിച്ച് ചാഹൽ

യുസ്‍വേന്ദ്ര ചാഹലെറിഞ്ഞ 23-ാം ഓവറിലെ ആദ്യ പന്തിലായിരുന്നു മാർഷിന്റെ പുറത്താകൽ. ക്രീസിന് പുറത്തേക്കിറങ്ങി ചാഹലിനെ പായിക്കാനുള്ള മാർഷിന്റെ ശ്രമം പാഴാവുകയായിരുന്നു. മാർഷിന്റെ ലെഗ് സൈഡിൽ വൈഡായിട്ടാണ് പന്തെത്തിയത്. പന്തിന്റെ ലൈൻ മനസിലാക്കാൻ കഴിയാതിരുന്ന മാർഷിന് ബോൾ കണക്ട് ചെയ്യാനും കഴിഞ്ഞില്ല. ക്രീസിൽ കയറാൻ ശ്രമിച്ച മാർഷിന്റെ ബാറ്റ് ക്രീസിൽ തൊടുന്നതിന് മുമ്പ് തന്നെ ധോണി സ്റ്റംമ്പ് ഇളക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ