ധരംശാല: ഓസ്ട്രേലിയക്ക് എതിരായ നാലം ടെസ്റ്റിൽ​ വിജയം സ്വപ്നം കണ്ട് ഇന്ത്യ. രണ്ടാം ഇന്നിങ്ങ്സിൽ ഓസ്ട്രേലിയയെ 137 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് ജയിക്കാൻ 106 റൺസ് മാത്രം മതി.മൂന്നാം ദിനം ബാറ്റ് എടുത്ത ഓസ്ട്രേലിയയെ 3 വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും രവീന്ദർ ജഡേജയാണ് എറിഞ്ഞിട്ടത്. ഓസ്ട്രേലിയ ഉയർത്തിയ 106 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെടാതെ 19 റൺസ് എടുത്തിട്ടുണ്ട്. 13 റൺസുമായി കെ.എൽ രാഹുലും, 6 റൺസുമായി മുരളി വിജയുമാണ് ക്രിസിൽ. 2 ദിവസവും 10 വിക്കറ്റും​​ ശേഷിക്കെ ഇന്ത്യക്ക് ജയിക്കാൻ ഇനി 87 റൺസ് കൂടി വേണം.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചിരുന്നു.
ഒന്നാം ഇന്നിങ്ങ്സിൽ ഇന്ത്യ 332 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യയ്‌ക്ക് 32 റൺസിന്റെ ലീഡാണ് നേടിയത്. 63 റൺസെടുത്ത ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

രണ്ടാം ദിനം പൂർത്തിയാകുമ്പോൾ ആറിന് 248 എന്ന നിലയിലായിരുന്നു ഇന്ത്യ. ഏഴാം വിക്കറ്റിൽ ഒത്തുകൂടിയ രവീന്ദ്ര ജഡേജയും വൃദ്ധിമാൻ സാഹയുമാണ് ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ മറികടന്നത്. ജഡേജ 63 റൺസും സാഹ 31 റൺസും നേടി പുറത്തായി. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയ 300 റൺസാണ് നേടിയത്.

പരമ്പരയിലെ നിർണായക മത്സരമാണ് ധരംശാലയിൽ നടക്കുന്നത്. ഈ മത്സരം ജയിക്കുന്ന ടീമിന് ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. പുണെയിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയും ബെംഗളൂരുവിൽ നടന്ന മൽസരത്തിൽ ഇന്ത്യയും ജയിച്ചിരുന്നു, എന്നാൽ റാഞ്ചിയിലെ ടെസ്റ്റ് സമനിലയിലായി. അതോടെയാണ് നാലാം ടെസ്റ്റ് പരമ്പര നിർണായകമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ